അദാനിക്കെതിരായ ഹിൻഡൻ ബെർഗ് റിപ്പോർട്ട്; 22 അന്വേഷണങ്ങൾ പൂർത്തിയാക്കി

സെബി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

Update: 2023-08-26 01:35 GMT
Editor : anjala | By : Web Desk

ഡൽ​​ഹി: അദാനിക്കെതിരായ ഹിൻഡൻ ബെർഗ് റിപ്പോർട്ടിന്മേൽ സെബി സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. 24 അന്വേഷണങ്ങളിൽ രണ്ടെണ്ണം ഒഴികെ പൂർത്തിയാക്കി. പുറത്ത് നിന്നുള്ള ഏജൻസികളുടെ സഹകാരണത്തോടെ നടത്തുന്ന രണ്ട് അന്വേഷണങ്ങളാണ് ഇപ്പോഴും തുടരുന്നത്. അദാനിയുടെ സംരംഭങ്ങളുമായി ബന്ധപ്പെട്ട 13 അന്താരാഷ്ട്ര സ്ഥാപനങ്ങളിലാണ് അന്വേഷണം കേന്ദ്രീകരിച്ചത്. അദാനി ഓഹരിമൂല്യം പെരുപ്പിച്ചു കാട്ടി തട്ടിപ്പ് കാട്ടിയെന്നായിരുന്നു ഹിൻഡൻബെർഗ് റിപ്പോർട്ട്. ഹരജി 29 നു വീണ്ടും പരിഗണിക്കും.  

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News