ഹനുമാൻ ക്ഷേത്രമെന്ന് അവകാശവാദം; ശ്രീരംഗപട്ടണത്ത് ടിപ്പു പണിത പള്ളിക്കെതിരെയും ഹിന്ദുത്വ സംഘടനകൾ

സെക്ഷൻ 144 പ്രകാരമുള്ള നിരോധനാജ്ഞ മറികടന്ന് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ നഗരത്തിൽ മാർച്ച് നടത്തി

Update: 2022-06-05 11:46 GMT
Advertising

കർണാടക മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം കോട്ടയിൽ ടിപ്പു സുൽത്താൻ പണിത ജാമിഅ മസ്ജിദി( മസ്ജിദെ -അഅ്‌ല) നെതിരെയും ഹിന്ദുത്വ സംഘടനകൾ. ഹനുമാൻ ക്ഷേത്രമെന്ന് അവകാശവാദമുയർത്തിയാണ് 18ാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താൻ നിർമിച്ച പള്ളിക്കെതിരെ വിശ്വ ഹിന്ദു പരിഷത്ത് രംഗത്ത് വന്നത്. സെക്ഷൻ 144 പ്രകാരമുള്ള നിരോധനാജ്ഞ മറികടന്ന് ഹിന്ദുത്വ സംഘടനാ പ്രവർത്തകർ നഗരത്തിൽ ശനിയാഴ്ച മാർച്ച് നടത്തി. 'ശ്രീരംഗാപട്ടണം ചലോ' എന്ന പേരിൽ വിഎച്ച്പി സംഘടിപ്പിച്ച ബൈക്ക് റാലി മസ്ജിദിന്റെ ഭാഗത്തേക്ക് കടത്തിവിട്ടിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. നഗരത്തിൽ നിയന്ത്രണമേർപ്പെടുത്തിയതിന് ശ്രീരാം സേനാ തലവൻ സംസ്ഥാനത്തെ ബിജെപി സർക്കാറിനെ നേരത്തെ വിമർശിച്ചിരുന്നു.

വാരണാസി ഗ്യാൻവാപി മസ്ജിദ്, മഥുര ശാഹി ഈദ്ഗാഹ്, കുതുബ് മിനാർ പള്ളി തുടങ്ങിയ പള്ളികൾക്കെതിരെ വിവിധ ഹിന്ദുത്വ സംഘടനകൾ കോടതി വഴിയും അല്ലാതെയും അവകാശ വാദം ഉന്നയിച്ച സാഹചര്യത്തിലാണ് ജാമിഅ മസ്ജിദിനെതിരെയും രംഗത്ത് വരുന്നത്.

നിലവിൽ പള്ളി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണുള്ളത്. 1784ൽ ടിപ്പു സുൽത്താൻ ജാമിഅ മസ്ജിദ് പണിതുവെന്നാണ് കർണാടക സർക്കാർ ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റിൽ പറയുന്നത്. രണ്ട് നിലകളുള്ള പള്ളിയിൽ രണ്ടു മിനാരങ്ങളുണ്ട്. 200 പടവുകളുള്ള മിനാരങ്ങളിലും ഭിത്തികളിലും മനോഹരമായ കൊത്തുപണികളുണ്ട്. ജാമിഅ മസ്ജിദിൽ ഒരു മദ്‌റസ പ്രവർത്തിക്കുന്നുണ്ട്.

Hindutva groups also oppose the Jamia Masjid (Masjid-Azla) built by Tipu Sultan at Srirangapatna Fort in Mandya district of Karnataka.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News