രുചിയില്ലെന്ന് പറഞ്ഞു; ഭക്ഷണം കഴിക്കാനെത്തിയ ആളുടെ ദേഹത്തേക്ക് തിളച്ച എണ്ണയൊഴിച്ച് ഹോട്ടലുടമ

ഗുരുതരമായി പൊള്ളലേറ്റ ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Update: 2022-10-24 10:13 GMT

ഭുബനേശ്വർ: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആളുടെ ദേഹത്തേക്ക് തിളച്ച എണ്ണയൊഴിച്ച് കടയുടമ. ഒഡിഷയിലെ ജജ്പൂരിൽ കഴിഞ്ഞദിവസമാണ് സംഭവം. ബലിചന്ദ്രപൂർ സ്വദേശിയായ 48കാരൻ പ്രസൻജിത് പരിദയ്ക്കാണ് ​ഗുരുതരമായി പൊള്ളലേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​ഗ്രാമത്തിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പ്രസൻജിത്, ഭക്ഷണത്തിന്‍റെ രുചിയെയും വിലയെയും ചൊല്ലി കടയുടമയോട് പരാതിപ്പെട്ടതോടെയാണ് ആക്രമണം ഉണ്ടായത്. വാക്കുതർക്കത്തിനിടെ പ്രകോപിതനായ കടയുടമ ‌‌പ്രവാകർ സാഹു പ്രസൻജിത്ത് പരിദയുടെ ദേഹത്തേക്ക് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു.

മുഖത്തും കഴുത്തിലും നെഞ്ചിലും കൈകളിലും ഗുരുതരമായി പൊള്ളലേറ്റ പ്രസൻജിത്ത് കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും ബലിചന്ദ്രപുർ പൊലീസ് ഇൻസ്പെക്ടർ രമാകാന്ത മുദുലി പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News