പുൽവാമയിൽ രണ്ട് ഭീകരരുടെ വീടുകൾ തകർത്തു

അഫ്‌സാൻ ഉൾ ഹഖ്, ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്

Update: 2025-04-26 03:19 GMT
Editor : ലിസി. പി | By : Web Desk

ശ്രീനഗര്‍: ജമ്മുകശ്മീരിൽ ഭീകരർക്കെതിരെ നടപടി ശക്തമാക്കി ഭരണകൂടം.പുൽവാമയിൽ രണ്ടു ഭീകരരുടെ വീടുകൾ തകർത്തു.അഫ്സാൻ ഉൾ ഹഖ്, ഹാരിസ് അഹമ്മദ് എന്നിവരുടെ വീടുകളാണ് തകർത്തത്.  പഹല്‍ഗാം തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് പങ്കുണ്ടെന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. 

കഴിഞ്ഞദിവസം പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത ഭീകരരുടെ വീടുകള്‍ പ്രാദേശിക ഭരണകൂടം തകര്‍ത്തിരുന്നു. പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത കശ്മീരികളുടെ വീടുകളാണ് തകർത്തത്.  പുൽവാമയിലെ ത്രാൽ , അനന്ത്നാഗിലെ ബിജ് ബെഹാര എന്നിവിടങ്ങളിലെ ഭീകരരുടെ വീടുകളാണ് തകർത്തത്.

Advertising
Advertising

അതേസമയം, ഭീകരാക്രമണം നടന്ന് നാലാം ദിവസവും പഹൽഗാം അടക്കമുള്ള മേഖലയിൽ ശക്തമായ പരിശോധന നടത്തി സൈന്യം. ഡ്രോണുകളും ഹെലികോപ്റ്ററും അടക്കം പരിശോധനയ്ക്കായി ഉപയോഗിക്കുന്നു. ഭീകരരുടെ പേരുകളും രേഖ ചിത്രങ്ങൾ അടക്കം പുറത്ത് വിട്ടിട്ടും ഇതുവരെ ആരെയും പിടികൂടാൻ സാധിച്ചിട്ടില്ല. ഭീകരരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപയാണ് ജമ്മു കശ്മീർ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. പഹൽഗാമിന് പുറമെ ജമ്മുകശ്മീരിന്റെ മറ്റു മേഖലകളിലും പരിശോധന സൈന്യം ശക്തമാക്കി.

അതേസമയം, പാകിസ്താനെതിരെ കൂടുതൽ നിലപാട് കടുപ്പിക്കുവാനാണ് ഇന്ത്യയുടെ തീരുമാനം.സിന്ധു നദീജല കരാർ മരവിപ്പിച്ചത് ഇന്ത്യ ശക്തമായി നടപ്പിലാക്കും. ഇതിനുവേണ്ടിയുള്ള പദ്ധതികളും കേന്ദ്രസർക്കാർ തയ്യാറാക്കി കഴിഞ്ഞു. പാകിസ്താനുമായുള്ള വെടി നിർത്തൽ കരാർ റദ്ദാക്കുന്നതിനെ കുറിച്ചും ഇന്ത്യ ആലോചിക്കുന്നുണ്ട്. അതിർത്തിയിൽ ഏതു സാഹചര്യം നേരിടാനും സജ്ജമായിരിക്കാനാണ് സേനകളക്കുള്ള നിർദേശം .

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News