ഡിസംബർ 31നുള്ളിൽ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് നിശ്ചലം; എങ്ങനെ ഓൺലൈനായി ബന്ധിപ്പിക്കാം

2026 ജനുവരി 1 മുതൽ ലിങ്ക് ചെയ്യാത്തവരുടെ പാൻ പ്രവർത്തനരഹിതമാകാൻ പോകുന്നു

Update: 2025-12-28 05:19 GMT

ന്യൂ ഡൽഹി: പാൻ കാർഡ് ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 ആണ്. 2026 ജനുവരി 1 മുതൽ ലിങ്ക് ചെയ്യാത്തവരുടെ പാൻ പ്രവർത്തനരഹിതമാകും. ഇത് നികുതി ഫയലിംഗുകൾ, ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, മറ്റ് സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയെ ബാധിച്ചേക്കാം. പാൻ കാർഡ് ബന്ധിപ്പിക്കാത്തവർക്ക് ഡിസംബർ 31ന് ശേഷം എന്ത് സംഭവിക്കും? എങ്ങനെ പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാം? പരിശോധിക്കാം.

സമയപരിധി കഴിഞ്ഞാൽ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാകും. മാത്രമല്ല പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്ത വ്യക്തികൾക്ക് 1,000 രൂപ വരെ പിഴയും  നൽകേണ്ടി വരും. ഇതിന് പുറമെ പാൻ കാർഡ് ഉപയോഗിച്ചുള്ള ദൈനദിന പ്രവർത്തനങ്ങളെയും ഇത് ബാധിക്കും.

Advertising
Advertising

ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാൻ സാധിക്കില്ല, ഉയർന്ന ടിഡിഎസ്/ടിസിഎസ് അടയ്ക്കണം, ടിസിഎസ്/ടിഡിഎസ് സർട്ടിഫിക്കറ്റുകൾ ലഭ്യമാകില്ല, ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിലും ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ എടുക്കുന്നതിലും പ്രശ്നങ്ങൾ, 50,000 രൂപയിൽ കൂടുതൽ പണം നിക്ഷേപിക്കാൻ സാധിക്കില്ല ഉൾപ്പെടയുള്ള കാര്യങ്ങളിലാണ് തടസം നേരിടുക.

പാൻ-ആധാർ ഓൺലൈനായി എങ്ങനെ ലിങ്ക് ചെയ്യാം

  • ആദായനികുതി ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിച്ച് 'ലിങ്ക് ആധാർ' ഓപ്ഷൻ തെരഞ്ഞെടുക്കുക.
  • നിങ്ങളുടെ ആധാർ നമ്പർ, പാൻ എന്നിവ നൽകി വാലിഡേറ്റ് ചെയ്യുക.
  • നിർദ്ദേശിച്ച പ്രകാരം OTP നൽകി 1,000 രൂപ അടയ്ക്കുക.
  • കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും ഇ-ഫയലിംഗ് പോർട്ടൽ സന്ദർശിക്കുക.
  • ലിങ്ക് ആധാർ ഓപ്ഷന് കീഴിൽ മുമ്പത്തെപ്പോലെ നിങ്ങളുടെ വിശദാംശങ്ങൾ നൽകുക.
  • 'നിങ്ങളുടെ പേയ്‌മെന്റ് വിശദാംശങ്ങൾ പരിശോധിച്ചു' എന്ന് പറയുന്ന ഒരു പോപ്പ് അപ്പ്  വരും. തുടരുക ക്ലിക്കുചെയ്യുക.
  • വിശദാംശങ്ങൾ നൽകുക.
  • എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം നിങ്ങളുടെ ആധാർ പരിശോധിക്കാൻ സമ്മതിക്കുക.
  • തുടർന്ന് 6 അക്ക OTP നൽകി ലിങ്ക് ആധാർ ഓപ്ഷനുകൾ ക്ലിക്ക് ചെയ്യുക. വാലിഡേറ്റ് ക്ലിക്ക് ചെയ്യുക.

പാൻ കാർഡും ആധാർ കാർഡും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും മാത്രമാണ് ഈ പ്രക്രിയക്ക് ആവശ്യമായിട്ടുള്ളത്.


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News