തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ജീവനൊടുക്കുമെന്ന് തെലങ്കാനയിലെ ബി.ആർ.എസ് സ്ഥാനാർഥി

ഡിസംബർ മൂന്നിന് തന്റെ വിജയ യാത്രയാണോ ശവഘോഷയാത്രയാണോ നടക്കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവസരമാണ് വോട്ടർമാർക്ക് വന്നിരിക്കുന്നതെന്ന് കൗശിക് റെഡ്ഡി പറഞ്ഞു.

Update: 2023-11-28 12:01 GMT

ഹൈദരാബാദ്: തെരഞ്ഞെടുപ്പിന്റെ വീറും വാശിയും മൂർധന്യത്തിലെത്തിയ തെലങ്കാനയിൽ പരാജയപ്പെട്ടാൽ ജീവനൊടുക്കുമെന്ന ഭീഷണിയുമായി ബി.ആർ.എസ് സ്ഥാനാർഥി. ഹുസൂറാബാദിലെ സ്ഥാനാർഥിയായ പാഡി കൗശിക് റെഡ്ഡിയാണ് ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കിയത്. പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് സ്ഥാനാർഥിയുടെ ഭീഷണി.

Advertising
Advertising

ഡിസംബർ മൂന്നിന് തന്റെ വിജയ യാത്രയാണോ ശവഘോഷയാത്രയാണോ നടക്കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവസരമാണ് വോട്ടർമാർക്ക് വന്നിരിക്കുന്നതെന്ന് കൗശിക് റെഡ്ഡി പറഞ്ഞു. ബി.ആർ.എസ് സ്ഥാനാർഥിയുടെ പ്രസ്താവനക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. വോട്ടർമാരുടെ സഹതാപം പിടിച്ചുപറ്റി വോട്ട് നേടാനാണ് കൗശിക് റെഡ്ഡി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

നേരത്തെ കോൺഗ്രസിലായിരുന്ന കൗശിക് റെഡ്ഡി 2018ൽ ഹൂസറാബാദിൽ മത്സരിച്ചിരുന്നു. അന്ന് ബി.ആർ.എസ് സ്ഥാനാർഥിയായിരുന്ന ഏതാല രാജേന്ദ്രനോട് പരാജയപ്പെടുകയായിരുന്നു. പിന്നീട് കൗശിക് റെഡ്ഡി ബി.ആർ.എസിലേക്കും ഏതാല രാജേന്ദ്രൻ ബി.ജെ.പിയിലേക്കും മാറി.

നവംബർ 30-നാണ് തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News