പണമില്ലെങ്കില്‍ പിന്നെന്തിനാണ് വീടു പൂട്ടുന്നത് കലക്ടറേ? വൈറലായി കള്ളന്‍റെ കത്ത്

ഡെപ്യൂട്ടി കലക്ടർ ത്രിലോചൻ ഗൗറിന്‍റെ ഭോപ്പാല്‍ ദേവാസ് സിവില്‍ ലൈന്‍ പ്രദേശത്തുള്ള ഔദ്യോഗിക വസതിയിലാണ് കള്ളൻ കയറിയത്

Update: 2021-10-11 05:55 GMT
Editor : Jaisy Thomas | By : Web Desk

ചിലരുടെ പേഴ്സ് കണ്ടാല്‍ മോഷ്ടിക്കാനെത്തുന്ന കള്ളന്‍ സ്വന്തം കയ്യില്‍ നിന്നും പൈസ എടുത്തുകൊടുക്കും എന്ന് തമാശയായി പറയാറുണ്ട്. അതുപോലെ മോഷ്ടിച്ച ശേഷം കള്ളന്‍മാര്‍ വീട്ടുടമസ്ഥര്‍ക്ക് കത്തെഴുതി വയ്ക്കാറുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരത്തിലൊരു രസമുള്ള സംഭവമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

മധ്യപ്രദേശിലാണ് സംഭവം നടന്നത്. ഡെപ്യൂട്ടി കലക്ടര്‍ക്കാണ് കള്ളന്‍ കത്തെഴുതിവച്ചത്. ഡെപ്യൂട്ടി കലക്ടർ ത്രിലോചൻ ഗൗറിന്‍റെ ഭോപ്പാല്‍ ദേവാസ് സിവില്‍ ലൈന്‍ പ്രദേശത്തുള്ള ഔദ്യോഗിക വസതിയിലാണ് കള്ളൻ കയറിയത്.മോഷണം നടക്കുന്ന സമയത്ത് ത്രിലോചൻ ഗൗർ വീട്ടിൽ ഉണ്ടായിരുന്നില്ല. തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം അറിയുന്നത്. വീട്ടിൽ സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. 30,000 രൂപയും ഏതാനും സ്വർണാഭരണങ്ങളും മോഷണം പോയിട്ടുണ്ട്. ആർക്കും പെട്ടെന്ന് കാണാവുന്ന രീതിയിലാണ് കള്ളൻ കത്ത് എഴുതിവെച്ചത്. വീട്ടിൽ പണമില്ലെങ്കിൽ വീട് പൂട്ടേണ്ടതില്ല എന്നാണ് കത്തിലുള്ളത്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, എസ് പി എന്നിവർ അടക്കം നിരവധി പ്രമുഖരുടെ വീടുകൾ ഉള്ള അതിസുരക്ഷാ മേഖലയിലാണ് മോഷണം നടന്നത്.

Advertising
Advertising

ദേവാസിലെ ഖതേഗാവ് തഹസിൽ ഇപ്പോൾ എസ്.ഡി.എം ആയി നിയമിതനായ ത്രിലോചൻ ഗൗർ കഴിഞ്ഞ 15-20 ദിവസമായി വീട്ടിൽ ഇല്ലായിരുന്നു. എപ്പോഴാണ് മോഷണം നടന്നതെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ ഉംറാവോ സിംഗ് പറഞ്ഞു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News