ഉത്തർപ്രദേശിൽ മിഠായി കഴിച്ചു നാല് കുട്ടികൾ മരിച്ചു

വീടിന് മുന്നിൽ നിന്ന് കിട്ടിയ മിഠായിയാണ് കുട്ടികൾ കഴിച്ചത്

Update: 2022-03-23 09:55 GMT

ഉത്തർപ്രദേശിലെ കുശിനഗറിൽ മിഠായി കഴിച്ചു നാല് കുട്ടികൾ മരിച്ചു. വീടിന് മുന്നിൽ നിന്ന് കിട്ടിയ മിഠായിയാണ് കുട്ടികൾ കഴിച്ചത്. രണ്ട് ആൺ കുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. ഭക്ഷ്യസുരക്ഷാവകുപ്പും ഫോറൻസിക് വിദഗ്ധരും സംഭവത്തിൽ പരിശോധന നടത്തി. വിഷം പുരണ്ട മിഠായിയയാണ് കുട്ടികൾ കഴിച്ചതെന്ന്  മാതാപിതാക്കൾ പറഞ്ഞു. ഇതിനു മുൻപും തങ്ങളുടെ മൂത്ത കുട്ടികൾ സമാനമായ രീതിയിൽ മരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

സംഭവത്തിൽ അന്വേഷണത്തിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക അന്വേഷണ വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്.  പ്രതികളെ ഉടൻ തന്നെ പിടികൂടാൻ കഴിയുമെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News