2030ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും: മുകേഷ് അംബാനി

ജപ്പാനെ മറികടന്ന് 2030 ഓടെ ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു

Update: 2022-02-23 14:05 GMT

2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി. ജപ്പാനെ മറികടന്ന് 2030 ഓടെ ഇന്ത്യ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും കോടീശ്വരനായ ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഏഷ്യ ഇകണോമിക് ഡയലോഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗ്രീൻ എനർജി കയറ്റുമതിയിൽ ഇന്ത്യ വൻശക്തിയാകുമെന്നും അടുത്ത 20 വർഷത്തിനുള്ളിൽ 500 ബില്യൻ ഡോളറിന് മുകളിൽ ശുദ്ധ ഊർജ കയറ്റുമതി നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ''ഗ്രീൻ, ക്ലീൻ ഊർജരംഗത്ത് സ്വയംപര്യാപ്തത നേടുന്നത് ഇന്ത്യയെ ആഗോളശക്തിയാക്കും. ഒരുപാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഈ ഊർജമാറ്റം 21ാം നൂറ്റാണ്ടിൽ ജിയോപൊളിറ്റിക്കൽ പരിവർത്തനമുണ്ടാക്കും'' ഏഷ്യയിലെ തന്നെ വൻധനാഢ്യനായ അംബാനി അഭിപ്രായപ്പെട്ടു.

Advertising
Advertising

കഴിഞ്ഞ 20 വർഷം ഇന്ത്യ അറിയപ്പെട്ടത് ഐടി ശക്തിയുടെ പേരിലായിരുന്നുവെന്നും ഇനിയുള്ള 20 വർഷം സാങ്കേതികത, ഊർജം, ലൈഫ് സയൻസ് എന്നിവയുടെ പേരിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

India to be world's third largest economy by 2030: Mukesh Ambani

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News