പുതുവർഷം പിറന്നു; സ്വാഗതം 2022

എല്ലാ വായനക്കാർക്കും മീഡിയവണിന്റെ പുതുവർഷാശംസകൾ

Update: 2021-12-31 18:31 GMT

ലോകത്തിലെ പല രാജ്യങ്ങൾക്കൊപ്പം ഇന്ത്യയിലും പുതുവർഷം പിറന്നു. കൂടിച്ചേരലുകൾക്കും ആഘോഷങ്ങൾക്കും അതിരിട്ടാണ് ഇത്തവണയും ലോകം പുതുവർഷത്തെ വരവേൽക്കുന്നത്. സംസ്ഥാനത്ത് രാത്രി കർഫ്യു നിലനിൽക്കുന്നതിനാൽ പൊതു ആഘോഷങ്ങളൊക്കെ രാത്രി പത്ത് മണിക്ക് മുൻപ് അവസാനിച്ചു. എല്ലാ വായനക്കാർക്കും മീഡിയവണിന്റെ പുതുവർഷാശംസകൾ.

പതിവുപോലെ ന്യൂസിലാൻഡിലെ ദ്വീപിലാണ് പുതുവർത്തെ ആദ്യമായി വരവേറ്റത്. ഓസ്ട്രേലിയൻ നഗരമായ സിഡ്നിയിലും വേറിട്ട ആഘോഷങ്ങൾ നടന്നു. പസഫിക്കിലെ കൊച്ചു ദ്വീപായ ടോങ്കയിലാണ് പുതുവർഷം ആദ്യമെത്തിയത്.തൊട്ടു പിറകെ സമീപ പ്രദേശങ്ങളായ സമോവ , ക്രിസ്മസ് ദ്വീപ് എന്നിവിടങ്ങളിലും പുതുവർഷമെത്തി.

Advertising
Advertising

ഇനിയും തീരാത്ത വൈറസ് വ്യാപനത്തിന്റെ ആശങ്കയിലാണെങ്കിലും പുതുവത്സരമെത്തുന്നതോടെ വർണങ്ങളും വെളിച്ചവും നിറയുമെന്ന പ്രതീക്ഷയിലാണ് ലോകം.ന്യൂസിലാൻഡിലെ പ്രധാന നഗരമായ ഓകലാൻഡിൽ വെടിക്കെട്ടോടെയാണ് പുതുവർഷത്തെ വരവേറ്റത്.

ഓസട്രേലിയയും പുതുവർഷത്തെ വരവേറ്റു.സിഡ്നിയിലും, ഒപ്പേറ ഹൗസിലും ഹാർബർ ബ്രിഡ്ജിലും വെടിക്കെട്ടോടെയും വിവിധ പരിപാടികളോടെയുമാണ് പുതു വർഷത്തെ വരവേറ്റത്.പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി 2022ന് സ്വാഗതം.

Summary : India welcomes New Year

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News