തുർക്കി നാവികസേന കപ്പൽ കറാച്ചി തുറമുഖത്ത്; അതിർത്തിയിൽ ജാഗ്രത വർധിപ്പിച്ച് ഇന്ത്യൻ സൈന്യം

ജപ്പാൻ പ്രതിരോധ മന്ത്രിയുമായി രാജനാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും

Update: 2025-05-05 03:13 GMT
Editor : Lissy P | By : Web Desk

ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്.  ജപ്പാൻ പ്രതിരോധ മന്ത്രിയുമായി രാജനാഥ് സിംഗ് ഇന്ന് കൂടിക്കാഴ്ച നടത്തും. 

പഹൽഗാം ആക്രമണത്തിന് ശേഷം അതിർത്തിയിൽ പ്രകോപനം തുടരുന്ന പാകിസ്താന് ശക്തമായി തിരിച്ചടി നൽകുമെന്നാണ് ഇന്ത്യ മുന്നറിയിപ്പ് നൽകുന്നത്. വനമേഖലകളിൽ അടക്കം സൈന്യം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് തിരിച്ചടി നൽകുക എന്നത് പ്രതിരോധ മന്ത്രി എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണെന്ന് രാജനാഥ് സിംഗ് പറഞ്ഞു

അതേസമയം, തുർക്കി നാവിക കപ്പൽ കറാച്ചി തുറമുഖത്ത് എത്തി. സൗഹാർദ സന്ദർശനമെന്ന് പാകിസ്താൻ വിശദീകരിക്കുന്നത്. പാകിസ്താന് പിന്തുണ പ്രഖ്യാപിച്ച് തുർക്കി രംഗത്തെത്തിയതിന് പിന്നാലെയാണ് നീക്കം.

Advertising
Advertising

പാകിസ്താൻ സൈനിക നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നുവെന്ന സൂചനകള്‍ക്കിടെ അതിര്‍ത്തിയില്‍ ഇന്ത്യൻ സൈന്യം ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്. സൈന്യം ബങ്കറുകള്‍ സജജമാക്കി. വ്യോമസേന സൈനികശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. റഷ്യന്‍ നിര്‍മിത മിസൈലുകളും എത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എയര്‍ ചീഫ് മാര്‍ഷല്‍ കൂടിക്കാഴ്ച നടത്തി.

കര-നാവിക സേനകളും സജ്ജമായിക്കഴിഞ്ഞു. നിയന്ത്രണ രേഖയിലെ പ്രകോപനത്തിനും സേന തിരിച്ചടി നല്‍കി. പാകിസ്താനിലേക്ക് ജലമൊഴുക്ക് തടയാന്‍ ചെനാബ് നദിയിലെ ഡാമിന്റെ ഷട്ടര്‍ താഴ്ത്തിയിട്ടുണ്ട്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News