കൊളോണിയല്‍ ഭൂതകാലത്തിന്‍റെ അവശേഷിപ്പുകള്‍ ഇനിയില്ല; ഇന്ത്യന്‍ നാവിക സേനക്ക് പുതിയ പതാക

പുതിയ പതാക കൊച്ചിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യും.

Update: 2022-08-31 12:00 GMT

ഇന്ത്യൻ നാവികസേനക്ക് ഇനി പുതിയ പതാക. പുതിയ പതാക കൊച്ചിയിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യും. രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിന്‍റെ കമ്മീഷനിങ് ചടങ്ങിൽ വച്ചാണ് പുതിയ പതാക പ്രകാശനം ചെയ്യുക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. .

വെള്ള പതാകയിൽ ചുവന്ന വരകളും അതിന് സമീപത്ത് അശോകസ്തംഭവും ഇടത് വശത്ത് മുകളിലായി ദേശീയപതാകയുമാണ് നിലവിൽ നാവിക സേന പതാക. സെന്‍റ് ജോർജ് ക്രോസ് എന്നാണ് പതാകയിലെ ചുവന്ന വരകൾ അറിയപ്പെടുന്നത്. 1928 ലാണ് ഈ ക്രോസ്  പതാകയുടെ ഭാഗമായത്. ബ്രിട്ടീഷ് പൈതൃകത്തിന്‍റെ ഭാഗമായാണ് റെഡ് ക്രോസ് പതാകയിൽ ഉൾപ്പെടുത്തിയത്. 2001ല്‍ വാജ്പേയി സര്‍ക്കാരിന്‍റെ കാലത്ത് ഈ ക്രോസ് ഒഴിവാക്കിയിരുന്നെങ്കിലും 2004 ല്‍ പഴയ പതാക ചെറിയ ചില മാറ്റങ്ങളോടെ തിരികെയെത്തുകയായിരുന്നു. 

Advertising
Advertising

കൊളോണിയൽ ഭൂതകാലത്തിന്‍റെ മുഴുവന്‍ അവശേഷിപ്പുകളും ഇല്ലാതാക്കിയാണ് പുതിയ പതാക രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതോടെ  സെന്‍റ് ജോര്‍ജ് ക്രോസ് പതാകയില്‍ നിന്ന് ഒഴിവാക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് നാലാം തവണയാണ് നാവിക സേനയുടെ പതാകയിൽ മാറ്റം വരുത്തുന്നത്. 2014 ലാണ് പതാകയിൽ അവസാന മാറ്റമുണ്ടായത്. മുമ്പ് 2001 ലും 2004  ലും മാറ്റം വരുത്തിയിരുന്നു. പത്ത് ഡിസൈനുകളിൽ നിന്നാണ് പുതിയ പതാക തിരഞ്ഞെടുത്തിരിക്കുന്നത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News