ജോലി വേണമെങ്കില്‍ ഒരു രാത്രി കൂടെ കഴിയണമെന്ന് വിദ്യാര്‍ഥിനിയോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍; അറസ്റ്റില്‍

മൂന്ന് വിദ്യാര്‍ഥികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയതിനു പിന്നാലെയാണ് നടപടി

Update: 2024-01-17 05:25 GMT

പ്രതീകാത്മക ചിത്രം

ഗ്വാളിയോര്‍: ജോലി വേണമെങ്കില്‍ ഒരു രാത്രി തന്നോടൊപ്പം കഴിയണമെന്ന് വിദ്യാര്‍ഥിനിയോട് ആവശ്യപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. മധ്യപ്രദേശ് സീഡ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥനായ സഞ്ജീവ് തന്തുവേയാണ് അറസ്റ്റിലായത്. മൂന്ന് വിദ്യാര്‍ഥികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയതിനു പിന്നാലെയാണ് നടപടി.

ചൊവ്വാഴ്ച സഞ്ജീവിനെ തല്‍സ്ഥാനത്തു നിന്നും പിരിച്ചുവിട്ടു. ഭോപ്പാലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ അന്വേഷണത്തിനായി ഗ്വാളിയോറിലേക്ക് കൊണ്ടുപോയി. മറ്റേതെങ്കിലും വ്യക്തിക്കോ സംസ്ഥാന സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥനോ ഈ വിഷയത്തിൽ പങ്കുണ്ടോയെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഐഎഎൻഎസിനോട് പറഞ്ഞു. സഞ്ജീവ് മുന്‍പും ഇങ്ങനെ പെരുമാറിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം ഉദ്യോഗാർത്ഥികളുമായി അഭിമുഖം നടത്തുന്നതിനാൽ ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

Advertising
Advertising

ഭോപ്പാലിലെ സീഡ് ഡെവലപ്‌മെന്‍റ് കോർപ്പറേഷനിൽ പ്രൊഡക്ഷൻ അസിസ്റ്റന്‍റായി ജോലി ചെയ്യുന്ന സഞ്ജീവ് പലപ്പോഴും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഉദ്യോഗാര്‍ഥികളുമായി അഭിമുഖം നടത്തിയിരുന്നു.ജനുവരി 3ന് ഗ്വാളിയോറില്‍ വച്ചുനടന്ന അഭിമുഖത്തിനിടെയാണ് സംഭവം. അഭിമുഖം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം സഞ്ജീവ് പരാതിക്കാരിക്ക് വാട്ട്സാപ്പില്‍ മെസേജ് അയക്കുകയായിരുന്നു. 'നിങ്ങളെ തെരഞ്ഞെടുത്താല്‍ തനിക്കെന്തു കിട്ടുമെന്നായിരുന്നു സഞ്ജീവ് ചോദിച്ചത്. ഒരു രാത്രി തന്നോടൊപ്പം ചെലവഴിക്കുമോ എന്നും ഉണ്ട് അല്ലെങ്കില്‍ ഇല്ല എന്ന് ഒറ്റവാക്കില്‍ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. ജനുവരി 8 ന് ഗ്വാളിയോറിലെ ഒരു പൊലീസ് സ്റ്റേഷനിൽ പരാതിക്കാരി പരാതി നൽകുകയും ജനുവരി 10 ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജനുവരി മൂന്നിന് കാർഷിക സർവകലാശാലയിൽ അഭിമുഖം നടന്നതായി ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സിയാസ് കെ.എം പറഞ്ഞു. പരാതിയിൽ ക്രൈംബ്രാഞ്ച് പ്രതിക്കെതിരെ സെക്ഷൻ 354 എ പ്രകാരം കേസെടുത്തു.പ്രതി മറ്റ് രണ്ട് വിദ്യാർത്ഥികൾക്കും ഇതേ സന്ദേശം അയച്ചു. സന്ദേശം ഡിലീറ്റ് ചെയ്യുന്നതിനുമുമ്പ് ഒരു വിദ്യാർത്ഥി അതിന്റെ സ്ക്രീൻഷോട്ട് എടുത്തിരുന്നു, അത് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News