ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് നേരെ പീഡനശ്രമം; പട്ടാപ്പകൽ പോലും സുരക്ഷിതരല്ലെന്ന് സോഷ്യൽ മീഡിയ, വീഡിയോ

പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു

Update: 2026-04-11 10:28 GMT

ജയ്പൂർ: രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലിൽ നിന്ന് പുറത്തുവന്ന ഞെട്ടിക്കുന്ന വീഡിയോയ്ക്ക് പിന്നാലെ രാജ്യത്തെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾക്കാണ് സോഷ്യൽമീഡിയ തുടക്കമിട്ടത്. ഇസ്‌കോൺ റോഡിൽ ബൈക്ക് ടാക്സിയിൽ സഞ്ചരിക്കുകയായിരുന്ന ഒരു യുവതിക്ക് നേരെയാണ് പട്ടാപകൽ പീ‍ഡനശ്രമമുണ്ടായത്. സോഷ്യൽ മീഡിയയിൽ വൈറലായ 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പ്രകാരം രണ്ടുപേരെ പൊലീസ് തിരിച്ചറിഞ്ഞു. ടോങ്ക് സ്വദേശികളായ മൻരാജ്, സുദാമ എന്നിവരാണ് പ്രതികൾ. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കി. ബൈക്കിൽ എഴുതിയിരിക്കുന്ന 'RJ-26 MEENA' എന്ന സൂചന പ്രകാരമാണ് പൊലീസ് പ്രതികളിലേക്ക് എത്തിയത്.

Advertising
Advertising

 ഇസ്‌കോൺ റോഡിന് സമീപമുള്ള ന്യൂ സാങ്കനേർ റോഡിൽ വ്യാഴാഴ്ചയാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു യുവതി. രണ്ട് യുവാക്കൾ ഒരു മോട്ടോർ സൈക്കിളിൽ പിന്നിൽ നിന്ന് അവരുടെ അടുത്തേക്ക് വന്നു. ഇരുവാഹനങ്ങളും ഓടിക്കൊണ്ടിരിക്കെ, പിന്നിലിരുന്ന യുവാവ് യുവതിയെ പിന്നിൽ നിന്ന് പിടിക്കാൻ ശ്രമിച്ചു. യുവതി ഇയാളെ തല്ലാനായി വിഫലമായൊരു ശ്രമം നടത്തുന്നതും വീഡിയോയിൽ കാണാം. യുവാക്കൾ ഇതിന് പിന്നാലെ ആഹ്ളാദം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. പിന്നിൽ നിന്ന് വന്ന മറ്റൊരു ബൈക്കിൽ ഘടിപ്പിച്ചിരുന്ന ക്യാമറയിലാണ് അതിക്രമ ദൃശ്യം പതിഞ്ഞത്. എക്സിൽ പങ്കുവെച്ച ഈ ദൃശ്യങ്ങൾ വളരെ വേഗത്തിലാണ് വൈറലായത്. പട്ടാപ്പകൽ പോലും സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന ആശങ്കയാണ് ഉപയോക്താക്കൾ പങ്കുവെച്ചത്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News