തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിവില്ലായ്മ തുറന്ന് കാട്ടിയ വാർത്താസമ്മേളനം; ജയ്‌റാം രമേശ്

രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയില്ലെന്നും ജയ്‌റാം രമേശ് പ്രതികരിച്ചു

Update: 2025-08-17 14:57 GMT

ന്യൂഡൽഹി: വോട്ട്‌കൊള്ളയുമായി ബന്ധപ്പെട്ട് ആരോപണങ്ങൾക്ക് മറുപടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ വാർത്താസമ്മേളനത്തെ പരിഹസിച്ച് എഐസിസി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിവില്ലായ്മ തുറന്ന് കാട്ടിയ വാർത്താസമ്മേളനമെന്നാണ് ജയ്‌റാം രമേശ് പ്രതികരിച്ചത്.

ഭരിക്കുന്ന പാർട്ടിയോ പ്രതിപക്ഷമോ എന്ന വിവേചനമില്ലെന്ന കമ്മീഷന്റെ വാക്കുകൾ ചിരിപ്പിക്കുന്നതാണെന്നും ജയ്‌റാം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയില്ലെന്നും ജയ്‌റാം രമേശ് പ്രതികരിച്ചു.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് തെളിവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് ഭരിക്കുന്ന പാർട്ടിയെന്നോ പ്രതിപക്ഷ പാർട്ടിയെന്നോ വേർതിരിവില്ലെന്നുമായിരുന്നു വാർത്താസമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞത്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News