ചോദ്യപേപ്പറിൽ മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് ചോദ്യം; ജാമിഅ മില്ലിയ അധ്യാപകന് സസ്പെൻഷൻ

നിരവധി പരാതികൾ വന്നതിന് പിന്നാലെയാണ് നടപടിയെന്നാണ് സർവകലാശാലാ അധികൃതരുടെ ഭാഷ്യം.

Update: 2025-12-23 17:49 GMT

ന്യൂഡൽഹി: ‌പരീക്ഷാ ചോദ്യപേപ്പറിൽ ഇന്ത്യയിലെ മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതിൽ ഡൽഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ അധ്യാപകന് സസ്പെൻഷൻ. പ്രൊഫസർ വീരേന്ദ്ര ബാലാജി ഷഹാരെയെയാണ് സർവകലാശാല സസ്പെൻഡ്‌ ചെയ്തത്. ബിഎ ഒന്നാംവർഷ സോഷ്യൽ വർക്ക് കോഴ്‌സ് പരീക്ഷയിലായിരുന്നു ചോദ്യം.

'ഇന്ത്യയിൽ മുസ്‌ലിംകൾക്കെതിരായ അതിക്രമങ്ങൾ ഉദാഹരണങ്ങൾ സഹിതം വിശദീകരിക്കുക'- എന്നായിരുന്നു ചോദ്യപേപ്പറിലെ അവസാന ചോദ്യം. 30 മാർക്കിനുള്ള ഉപന്യാസ ചോദ്യമായിരുന്നു ഇത്. ചോദ്യം ഉൾപ്പെടുത്തിയത് സംബന്ധിച്ച് നിരവധി പരാതികൾ വന്നതിന് പിന്നാലെയാണ് നടപടിയെന്നാണ് സർവകലാശാലാ അധികൃതരുടെ ഭാഷ്യം. വീരേന്ദ്ര ബാലാജിക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും സർവകലാശാല വ്യക്തമാക്കി.

ചോദ്യപേപ്പറിൽ ഇത്തരമൊരു ചോദ്യം ഉൾപ്പെടുത്തിയത് എന്തിനാണെന്ന് അധ്യാപകൻ വിശദീകരിക്കണമന്ന് സർവകലാശാല പറയുന്നു. അതേസമയം, സർവകലാശാലയുടെ നടപടിക്കെതിരെ വിദ്യാർഥി സംഘടനകൾ ക്യാംപസിലടക്കം പ്രതിഷേധിക്കുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മതന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് അധ്യാപകനെതിരായ നടപടി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News