ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ചു

ജെയ്‌ഷെ കമാൻഡറടക്കം കൊല്ലപ്പെട്ടെന്നാണ് വിവരം. അഖ്‌നൂർ മേഖലയിൽ ഭീകരക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്

Update: 2025-04-12 02:43 GMT

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ കിഷ്ത്വാറിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.

ജെയ്ഷെ കമാൻഡറടക്കം കൊല്ലപ്പെട്ടെന്നാണ് സൂചന. അതേസമയം അഖ്നൂർ മേഖലയിൽ ഭീകരക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. കിഷ്ത്വാറിലെ ഛത്രു വന മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഇന്റലിജൻസ് വിവരത്തെത്തുടർന്ന് ഏപ്രിൽ 9 മുതലാണ് പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചത്.

തെരച്ചിലിനിടെ ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു ഭീകരനെ വധിച്ചതായി സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് അറിയിച്ചു. തുടർന്ന് രണ്ട് ഭീകരർ കൂടി കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News