ജമ്മു കശ്മീരിൽ ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയി

രണ്ടുപേരെ തട്ടി​ക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഒരാൾ ഭീകരരുടെ പിടിയിൽ നിന്ന് രക്ഷ​പെട്ട് തിരിച്ചെത്തി

Update: 2024-10-09 05:29 GMT

ഡൽഹി: ജമ്മു കശ്മീരിൽ ജവാനെ ഭീകരർ തട്ടിക്കൊണ്ടുപോയി. അനന്ത്നാഗിൽ ആണ് സംഭവം. രണ്ടുപേരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഒരാൾ ഭീകരരുടെ പിടിയിൽ നിന്ന് രക്ഷപെട്ട് തിരിച്ചെത്തി.

ടെറിട്ടോറിയൽ ആർമിയിലെ സൈനികനെയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. അതേസമയം, കാണാതായ സൈനികനെ കണ്ടെത്താൻ സുരക്ഷാ സേന മേഖലയിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 

‘അനന്ത്നാഗിലെ വനമേഖലയിൽ നിന്ന് ടെറിട്ടോറിയൽ ആർമിയിലെ രണ്ട് ജവാന്മാരെ ഭീകരർ തട്ടിക്കൊണ്ടുപോയി. ഒരാൾ തിരിച്ചെത്തി. ശേഷിക്കുന്ന ജവാന് വേണ്ടി സുരക്ഷാ സേന ഊർജിതമായി തിരച്ചിൽ നടത്തുകയാണെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

Chief Web Journalist

By - Web Desk

contributor

Similar News