ജമ്മു കശ്മീരിൽ ഭീകരർക്കായുളള തെരച്ചിൽ ആറാം ദിവസത്തിലേക്ക്

ഗരോളിലെ ഉൾവനത്തിൽ മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നു എന്ന വിവരത്തിലാണ് തെരച്ചിൽ നടക്കുന്നത്

Update: 2023-09-19 01:55 GMT
Editor : anjala | By : Web Desk
Advertising

ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഭീകരർക്കായുളള തെരച്ചിൽ ആറാം ദിവസത്തിലേക്ക്. ഗരോളിലെ ഉൾവനത്തിൽ മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നു എന്നാണ് വിവരം. കഴിഞ്ഞ ദിവസം വനത്തിൽ നിന്നു കണ്ടെത്തിയ മൃതദേഹം ഭീകരന്റെതാണെന്നാണ് നി​ഗമനം.

ഡിഎൻഎ ഫലം ലഭിച്ച ശേഷം സ്ഥിരീകരിക്കുമെന്നും ശക്തമായ സൈനിക നീക്കമാണ് അനന്ത്‌നാഗിലേതെന്ന് സൈന്യം അറിയിച്ചു. അനന്ത്നാഗിൽ ഗരോളിലെ ഉൾവനത്തിൽ ബുധനാഴ്ചയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ആയിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരാണ് തെരച്ചിൽ നടത്തുന്നത്. ലഷ്കർ ഭീകരർ മലയിടുക്കുകളിൽ ഉണ്ടെന്നാണ് വിവരം. സൈന്യം നൂറിലധികം മോട്ടോർ ഷെല്ലുകൾ പ്രയോഗിച്ചു. ആളില്ലാ വിമാനങ്ങള്‍ അടക്കം ഉപയോഗിച്ചാണ് പരിശോധന. ഓരോ തുള്ളി ചോരക്കും ശക്തമായ മറുപടി നൽകുമെന്ന് ലഫ്റ്റനന്റ് ഗവർണർ പറഞ്ഞു. 

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News