ജെഎൻയു പ്രവേശനത്തിന് ഇനി പ്രത്യേക പ്രവേശന പരീക്ഷയില്ല

വരാനിരിക്കുന്ന അധ്യയന വർഷം മുതൽ കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET )വഴി പ്രവേശനം നടത്താൻ അക്കാദമിക് കൗൺസിൽ അംഗീകരിച്ചു

Update: 2022-01-12 16:03 GMT
Editor : abs | By : Web Desk
Advertising

ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി 2022-ലെ പ്രവേശനത്തിന് ഇനി പ്രത്യേക പ്രവേശന പരീക്ഷയില്ല. കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയിൽ ഉൾപ്പെടുത്തി. വരാനിരിക്കുന്ന അധ്യയന വർഷം മുതൽ കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET )വഴി പ്രവേശനം നടത്താൻ അക്കാദമിക് കൗൺസിൽ അംഗീകരിച്ചു.

.കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനുള്ള സിയുസിഇടി പരീക്ഷ തന്നെയായിരിക്കും ഇനി ജെഎൻയു പ്രവേശനത്തിന്‍റെയും മാനദണ്ഡം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് സിയുസിഇടി പരീക്ഷ നടത്തുന്നത്. 2022-23 വർഷത്തെ പ്രവേശനത്തിന് സിയുസിഇടി ഉപയോഗിക്കുമെന്ന് ദില്ലി സർവകലാശാലയും വ്യക്തമാക്കിയിരുന്നു. 

അതേസമയം, ചർച്ചകൾ നടത്താതെയുള്ള വിസിയുടെ ഏകപക്ഷീയ നീക്കമാണ് ഇതെന്നാണ് അധ്യാപക - വിദ്യാർത്ഥി സംഘടനകൾ കുറ്റപ്പെടുത്തുന്നു. അക്കാദമിക് കൗൺസിൽ യോഗത്തിൽ തീരുമാനത്തിന് ശക്തമായ പിന്തുണ കിട്ടിയെന്നാണ് അഡ്മിഷൻസ് ഡയറക്ടർ ജയന്ത് ത്രിപാഠി പറയുന്നത്. സിയുസിഇടി പരീക്ഷ കൂടുതൽ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്നും ഒരുപാട് പരീക്ഷകൾ എഴുതേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുമെന്നുമാണ് വാദം. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News