ഗുജറാത്തിൽ പട്ടാപ്പകൽ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു

ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ഷാഹ്പൂർ വാഡിലെ ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം

Update: 2022-02-14 14:55 GMT
Editor : afsal137 | By : Web Desk

ഗുജറാത്തിലെ സൂറത്തിൽ മാധ്യമപ്രവർത്തകനെ പട്ടാപ്പകൽ കുത്തിക്കൊന്നു. പ്രാദേശിക വാരികയിലെ ജുനൈദ് ഖാൻ പത്താനാണ് (37) കൊല്ലപ്പെട്ടത്. ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം ഷാഹ്പൂർ വാഡിലെ ബന്ധുവീട്ടിലേക്ക് പോകും വഴിയാണ് ആക്രമണം.

കുടുംബം സഞ്ചരിച്ച ബൈക്കിനെ നാലംഗ സംഘം കാറിലെത്തി ഇടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് റോഡിൽ വീണ് കിടന്ന പത്താനെ ഭാര്യയുടെയും മക്കളെയും മുന്നിൽ വെച്ച് അക്രമികൾ നിഷ്ഠൂരമായി കൊലപ്പെടുത്തി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News