'ശ്രീരാമനെപ്പോലെ തപസ്വിയായ രാജാവ് നീണാൾ വാഴട്ടെ': യോഗിയെ സന്ദർശിച്ച് കങ്കണ റണാവത്ത്

ലക്‌നൗവിലെത്തി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കങ്കണ യോഗിയെ പ്രശംസിച്ചത്

Update: 2021-10-02 03:31 GMT
Editor : Dibin Gopan | By : Web Desk

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 'ശ്രീരാമനെ പോലെയാണെന്ന്' ബോളിവുഡ് നടി കങ്കണ റണാവത്ത്. ലക്‌നൗവിലെത്തി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കങ്കണ യോഗിയെ പ്രശംസിച്ചത്.

'തേജസ് സിനിമയ്ക്ക് എല്ലാവിധ പിന്തുണയും നൽകിയ ഉത്തർ പ്രദേശ് സർക്കാർ നന്ദി അറിയിക്കുന്നു. ശ്രീരാമനെ പോലെ തപസ്വിയായ രാജാവാണ് യോഗി ആദിത്യനാഥ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് വലിയ വിജയം കൈവരിക്കാൻ സാധിക്കട്ടേ എന്ന് ആശംസിക്കുന്നു' - കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Advertising
Advertising

രാം ജന്മ ഭൂമി പൂജയുടെ സമയത്ത് ഉപയോഗിച്ച വെള്ളി നാണയം യോഗി ആദിത്യനാഥ് കങ്കണയ്ക്ക് സമ്മാനിച്ചു. നാണയം സമ്മാനിക്കുന്ന വീഡിയോ കങ്കണ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. അയോധ്യ എന്ന പേരിൽ ഒരു സിനിമ ചിത്രീകരിക്കുമെന്നും അത് സംവിധാനം ചെയ്യുക താൻ തന്നെയായിരിക്കുമെന്നും കങ്കണ വീഡിയോയുടെ അടിക്കുറിപ്പിൽ പറഞ്ഞു. അയോധ്യ കേസായിരിക്കും സിനിമയുടെ ഇതിവൃത്തമെന്നാണ് സൂചന.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News