കർണാടകയിൽ മകൻ അച്ഛനെ കൊന്ന് 32 കഷ്ണങ്ങളാക്കി കുഴൽകിണറിൽ തള്ളി

20 കാരനായ വിതല കുലാലിയാണ് അച്ഛനായ പരശുറാമിനെ കൊലപ്പെടുത്തിയത്. അച്ഛൻ മദ്യപിച്ച് വന്ന് തന്നെ നിരന്തരം അധിക്ഷേപിക്കുന്നതിൽ സഹികെട്ടാണ് കൊലപാതകമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

Update: 2022-12-13 11:17 GMT

ബഗൽകോട്ട്: കർണാടകയിലെ ബഗൽകോട്ടിൽ മകൻ അച്ഛനെ കൊലപ്പെടുത്തി ശരീരം 32 കഷ്ണങ്ങളാക്കി കുഴൽ കിണറിൽ തള്ളി. 20 കാരനായ വിതല കുലാലിയാണ് അച്ഛനായ പരശുറാമിനെ കൊലപ്പെടുത്തിയത്. അച്ഛൻ മദ്യപിച്ച് വന്ന് തന്നെ നിരന്തരം അധിക്ഷേപിക്കുന്നതിൽ സഹികെട്ടാണ് കൊലപാതകമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

കൊലപാതകം വ്യക്തമായതോടെ മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് പൊലീസ് ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തു. പരശുറാം എന്നും മദ്യപിച്ച് വന്ന് മകനെ ചീത്തവിളിക്കുമായിരുന്നു. ഡിസംബർ ആറിന് അധിക്ഷേപം സഹിക്കാനാവാതെ വിതല ഇരുമ്പ് വടി ഉപയോഗിച്ച് പരശുറാമിന്റെ തലക്കടിക്കുകയായിരുന്നു.

പരശുറാമിന്റെ രണ്ട് മക്കളിൽ ഇളയവനാണ് വിതല. ഇയാളുടെ ഭാര്യയും മൂത്തമകനും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. കൊലപാതകത്തിന് പിന്നാലെ മൃതദേഹം 32 കഷ്ണങ്ങളാക്കി ഇവരുടെ തന്നെ ഉടമസ്ഥതയിലുള്ള ഫാമിലെ കുഴൽ കിണറിൽ തള്ളുകയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News