ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതരെ സഹായിക്കുക; മുംബൈ ഫുൾ മാരത്തൺ ഓടി കെ.എം എബ്രഹാം

ടൗൺഷിപ്പുകൾക്ക് ഉദാരമായി സംഭാവന ചെയ്യുക എന്ന ബാനറുമായി 42 കിലോമീറ്ററാണ് കെ.എം എബ്രഹാം ഓടിത്തീർത്തത്

Update: 2025-01-24 06:38 GMT
Editor : സനു ഹദീബ | By : Web Desk

മുംബൈ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിത ബാധിതരെ സഹായിക്കാനായി മുംബൈ ഫുൾ മാരത്തൺ ഓടിത്തീർത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ.എം. എബ്രഹാം. കൽപ്പറ്റ, നെടുമ്പാല എന്നിവിടങ്ങളിൽ നിർമിക്കാൻ തീരുമാനിച്ച ടൗൺഷിപ്പുകൾക്ക് ഉദാരമായി സംഭാവന ചെയ്യുക എന്ന ബാനറുമായായിരുന്നു അദ്ദേഹം ഓടിയത്. മാരത്തണിന്റെ 42 കിലോമീറ്ററാണ് കെ.എം എബ്രഹാം ഓടിത്തീർത്തത്.

68കാരനായ എബ്രഹാം രണ്ടാംതവണയാണ് മാരത്തണിന്റെ ഭാഗമാവുന്നത്. 11 തവണ മുംബൈയിലും ഒരു തവണ ദക്ഷിണാഫ്രിക്കയിലും ഹാഫ് മാരത്തണിന്റെ ഭാഗമായിരുന്നു ഇദ്ദേഹം. തൈക്ക്വാൻഡോ പരിശീലനത്തിന്റെ ഭാഗമായി 35വർഷം മുമ്പ് തുടങ്ങിയ ഓട്ടമാണ് ഇദ്ദേഹത്തെ മാരത്തണിലെത്തിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ സന്ദർശിക്കുക: https://donation.cmdrf.kerala.gov.in/

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News