കർണാടകയിൽ മണ്ണിടിച്ചിൽ: ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം ഏഴ് പേർ മരിച്ചു

മണ്ണിടിഞ്ഞത് പാത നവീകരണത്തിനായി കുന്നിടിച്ച സ്ഥലത്ത്

Update: 2024-07-16 14:07 GMT

മം​ഗളൂരു: കർണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ അങ്കോളയ്ക്ക് സമീപമുണ്ടായ മണ്ണിടിച്ചിലിൽ ഏഴ് പേർ മരിച്ചു. അങ്കോള താലൂക്കിലെ ഷിരൂരിന് സമീപം ദേശീയപാത 66ലാണ് സംഭവം. മരിച്ചവരിൽ ഒരു കുടുംബത്തിലെ അഞ്ച് പേരും ഉൾപ്പെടും.

ലക്ഷ്മണ നായക (47), ശാന്തി നായ്ക്ക (36), റോഷൻ (11), അവന്തിക (6), ജഗന്നാഥ് (55) എന്നിവരാണ് മരിച്ചത്. പാത നവീകരണത്തിൻ്റെ ഭാഗമായി ദേശീയപാത 66ൽ കുന്ന് ഇടിച്ചിരുന്നു. ഈ ഭാഗത്തായിരുന്നു മണ്ണിടിച്ചൽ.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News