ജാർഖണ്ഡിൽ ബി.ജെ.പി നേതാവ് ഉറക്കത്തിൽ വെടിയേറ്റു മരിച്ചു

കുറു പൊലീസ് സ്റ്റേഷൻ പരിധിയിലെ ഛതക്പൂർ ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.

Update: 2022-05-09 11:54 GMT

റാഞ്ചി: ജാർഖണ്ഡിലെ ലൊഹാർദഗ ജില്ലയിൽ പ്രാദേശിക ബി.ജെ.പി നേതാവ് ഉറക്കത്തിൽ വെടിയേറ്റു മരിച്ചു. കുറു പൊലീസ് സ്റ്റേഷൻ പരിധിയിലെ ഛതക്പൂർ ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം.

ബി.ജെ.പി ബൂത്ത് കമ്മിറ്റി പ്രസിഡന്റായ രത്തൻ മഹാതോ ആണ് കൊല്ലപ്പെട്ടത്. മഹാതോയെ ഉടൻ തന്നെ റാഞ്ചിയിലെ രാജേന്ദ്ര ഇൻസിറ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എത്തിച്ചെങ്കിലും വഴിയിൽവെച്ച് മരിക്കുകയായിരുന്നുവെന്ന് പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് അനിൽ കുമാർ പറഞ്ഞു.

ഭൂമിതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അനിൽ കുമാർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News