മഹുവ മൊയ്ത്രയ്ക്കെതിരായ റിപ്പോർട്ട്: ലോക്സഭാ എത്തിക്സ് കമ്മിറ്റി അംഗീകരിച്ചു

മഹുവ മൊയ്ത്രക്ക് എതിരായ അന്വേഷണം നീതിപൂർവമല്ലെന്ന് കാട്ടി പ്രതിപക്ഷ അംഗങ്ങൾ എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ വിയോജനക്കുറിപ്പ് നൽകി

Update: 2023-11-09 15:32 GMT

മഹുവ മൊയ്ത്ര

Advertising

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ ആരോപണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ലോക്സഭാ എത്തിക്സ് കമ്മിറ്റി അംഗീകരിച്ചു. റിപ്പോർട്ടിനെ എത്തിക്സ് കമ്മിറ്റിയിലെ ആറ് അംഗങ്ങൾ പിന്തുണച്ചപ്പോൾ നാലുപേർ എതിർത്തു. എത്തിക്‌സ് കമ്മിറ്റി യോഗം രണ്ടര മിനിറ്റിനുള്ളിൽ അവസാനിച്ചെന്നും കരട് റിപ്പോർട്ടിന്മേൽ ചർച്ച നടന്നിട്ടില്ലെന്നും ബി.എസ്.പി എംപി ഡാനിഷ് അലി പറഞ്ഞു.

മഹുവ മൊയ്ത്രയെ അയോഗ്യയാക്കണമെന്ന് കരട് റിപ്പോർട്ടിൽ ശിപാർശ ഉള്ളതായിയാണ് സൂചന. വിശദ റിപ്പോർട്ട് നാളെ ലോക്സഭാ സ്പീക്കർക്ക് സമർപ്പിക്കുമെന്നും നടപടി എന്തായാലും സ്പീക്കർ സ്വീകരിക്കും എത്തിക്‌സ് കമ്മറ്റി ചെയർമാൻ വിനോദ് സോങ്കർ പറഞ്ഞു.

മഹുവ മൊയ്ത്രക്ക് എതിരായ അന്വേഷണം നീതിപൂർവമല്ലെന്ന് കാട്ടി പ്രതിപക്ഷ അംഗങ്ങൾ എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ വിയോജനക്കുറിപ്പ് നൽകിയിരുന്നു. അതേസമയം എത്തിക്സ് കമ്മിറ്റിയിൽ റിപ്പോർട്ട് പരിഗണിക്കുന്നതിന് മുമ്പ് അതിന്റെ വിവരങ്ങൾ എൻ.ഡി.ടി.വിക്ക് ലഭിച്ചുവെന്ന് ആരോപിച്ച് മഹുവാ രംഗത്ത് വന്നു. അദാനിക്ക് കീഴിലുള്ള മാധ്യമ സ്ഥാപനത്തിന് റിപ്പോർട്ട് ലഭിച്ചത് ഞെട്ടിപ്പിക്കുന്നതാണെന്നും നടപടിക്രമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണിതെന്നും മഹുവ മൊയ്ത്ര ലോക്‌സഭ സ്പീക്കർക്ക് നൽകിയ കത്തിൽ ആരോപിച്ചു.

Lok Sabha Ethics Committee approves report on allegations against Trinamool Congress MP Mahua Moitra.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News