അതിസുരക്ഷ മേഖലയിൽ നിന്ന് എംപിയുടെ മാല മോഷ്ടിച്ച സംഭവം; പ്രതി പിടിയില്‍, മാല കണ്ടെടുത്തു

മോഷണ ശ്രമിത്തിനിടെ ആര്‍.സുധ എംപിയുടെ കഴുത്തിന് പരിക്കേറ്റിരുന്നു. വസ്ത്രങ്ങള്‍ കീറുകയും ചെയ്തു.

Update: 2025-08-06 05:40 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി:  ഡൽഹിയിൽ കോൺഗ്രസ് എംപിയുടെ മാല മോഷണക്കേസിലെ പ്രതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട്ടില്‍ നിന്നുള്ള ലോക്സഭാംഗം ആർ.സുധ എംപിയുടെ മാലയാണ് കഴിഞ്ഞ ദിവസം ചാണക്യപുരിയിൽ വെച്ച് കവർന്നത്. മോഷണ ശ്രമിത്തിനിടെ എംപിയുടെ കഴുത്തിന് പരിക്കേറ്റിരുന്നു. വസ്ത്രങ്ങള്‍ കീറുകയും ചെയ്തു. 

കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്കൂട്ടറും കവർച്ച ചെയ്ത ചെയിനും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. "പ്രതി ഓഖ്‌ല നിവാസിയാണ്. സൗത്ത് ഡൽഹിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്, മോഷണത്തിന് ശേഷം പ്രതി സഞ്ചരിക്കുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം''- പൊലീസ് പറഞ്ഞു. 

ഡിഎംകെയുടെ രാജാത്തിയുമൊത്ത് ചാണക്യപുരിയിലെ പോളിഷ് എംബസിക്ക് സമീപം പ്രഭാത നടത്തത്തിനിറങ്ങിയപ്പോഴാണ് ആര്‍ സുധ എംപിയുടെ മാലപൊട്ടിച്ചത്.  അതീവ സുരക്ഷ മേഖലയാണ് ഇവിടം. സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ച് എത്തിയ ഒരാൾ തന്റെ കഴുത്തിലെ സ്വർണമാല കവരുകയായിരുന്നുവെന്നാണ് എംപി പറഞ്ഞിരുന്നത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News