തന്‍റെ മണ്ഡലത്തിലെ റോഡുകള്‍ ഹേമമാലിനിയുടെ കവിളുകൾ പോലെയാക്കുമെന്ന് ബി.ജെ.പി എം.എല്‍.എ; വിവാദം

റോഡുകളെ ഹേമമാലിനിയുടെ കവിളുകളോട് താരതമ്യം ചെയ്ത എം.എല്‍.എ ഇപ്പോള്‍ ഏതു നടിയാണ് നന്നായി അഭിനയിക്കുന്നതെന്ന് സദസിനോട് ചോദിച്ചു

Update: 2023-08-04 08:00 GMT

ധർമേന്ദ്ര സിംഗ് ലോധി

ദാമോ: തന്‍റെ മണ്ഡലത്തിലെ റോഡുകള്‍ ബോളിവുഡ് നടി ഹേമമാലിനിയുടെ കവിളുകൾ പോലെയാക്കുമെന്ന ബി.ജെ.പി എം.എല്‍.എയുടെ പ്രസ്താവന വിവാദത്തിന് തിരികൊളുത്തി. ജബേര മണ്ഡലത്തില്‍ നിര്‍മിക്കുന്ന റോഡുകള്‍ നടിയുടെ കവിളുകള്‍ പോലെ മിനുസമുള്ളതായിരിക്കുമെന്ന ധർമേന്ദ്ര സിംഗ് ലോധിയുടെ പരാമര്‍ശമാണ് വിവാദമായത്. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

കലേഹ്‌റയിൽ റോഡ് നിർമാണത്തിന്‍റെ ഭൂമി പൂജയും ഉദ്ഘാടനവും നിര്‍വഹിക്കാനെത്തിയതായിരുന്നു ലോധി. റോഡുകളെ ഹേമമാലിനിയുടെ കവിളുകളോട് താരതമ്യം ചെയ്ത എം.എല്‍.എ ഇപ്പോള്‍ ഏതു നടിയാണ് നന്നായി അഭിനയിക്കുന്നതെന്ന് സദസിനോട് ചോദിച്ചു. കത്രീന കൈഫ് ആണെന്ന് സദസില്‍ നിന്നാരോ മറുപടി പറയുകയും ചെയ്തു. എന്നാല്‍ കത്രീനക്ക് വയസായി എന്നായിരുന്നു ലോധി പറഞ്ഞത്. എം.എല്‍.എ നടിയെയും ന്യൂനപക്ഷങ്ങളെയും അപമാനിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.

Advertising
Advertising

പ്രസംഗത്തിനിടെ, ലോധി തന്‍റെ കൂടെയുണ്ടായിരുന്ന റോഡ് ഡിപ്പാർട്ട്‌മെന്‍റിലെ എഞ്ചിനീയറെ വിളിച്ച് റോഡ് നിർമ്മാണം എപ്പോൾ ആരംഭിക്കുമെന്ന് ചോദിച്ചു. ഇതിന് പിന്നാലെയാണ് എം.എൽ.എ കരാറുകാരനെ വിളിച്ച് വർക്ക് ഓർഡർ നൽകാനും റോഡ് പണി ഉടൻ ആരംഭിക്കാനും ആവശ്യപ്പെട്ടത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News