Writer - രാഗേന്ദു പി.ആർ
Web Journalist
ഭോപ്പാല്‍: മധ്യപ്രദേശില്‍ ജുമാ മസ്ജിദിന് മുന്നില്‍ വാളുവീശിയും വെടിയുതിര്‍ത്തും ഹിന്ദുത്വ അനുകൂലികളുടെ അഖാഡ ഘോഷയാത്ര. ജയ് ശ്രീറാം, ഹര്‍ ഹര്‍ മഹാദേവ് എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ചായിരുന്നു പ്രകടനം. മധ്യപ്രദേശിലെ ദാമോഹ് ജില്ലയില്‍ ഒക്ടോബര്‍ 20നാണ് സംഭവം നടന്നത്.
മസ്ജിദിന് മുന്നില്‍ തടിച്ചുകൂടിയ ഹിന്ദുത്വ അനുകൂലികള്‍ വാള്‍ വീശുന്നതിന്റെയും ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈര്‍ ഉള്‍പ്പെടെയുള്ളവരാണ് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഇതേ തുടര്‍ന്ന് ദാമോഹിലെ പൊലീസ് സേനക്കെതിരെ വിമർശനമുയർന്നു. പൊതുസ്ഥലത്ത് വെടിയുതിര്‍ക്കാന്‍ ആരാണ് ഇവര്‍ക്ക് അധികാരം നല്‍കിയതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം ഉറപ്പ് നല്‍കാന്‍ അധികാരികള്‍ക്ക് ബാധ്യതയുണ്ടെന്ന് എക്‌സ് ഉപയോക്താക്കളും ചൂണ്ടിക്കാട്ടി.
A video from Hindoria in Madhya Pradesh’s Damoh district shows Hindutva supporters taking part in an akhada procession outside Jama Masjid. Some participants are seen brandishing swords as shots are fired into the air amid chants of “Jai Shri Ram” and “Har Har Mahadev.”
Location: Hindoria, Damoh, Madhya Pradesh Date: October 20
— Mohammed Zubair (@zoo_bear) October 30, 2026