ജോലിക്കിടെ വെള്ളം ആവശ്യപ്പെട്ടതിന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

കൊലപാതകിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബം പൊലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തി

Update: 2024-05-30 09:39 GMT
Editor : ലിസി. പി | By : Web Desk

മുംബൈ: ജോലിക്കിടെ വെള്ളം ആവശ്യപ്പെട്ടതിന് യുവാവിനെ അരിവാൾ കൊണ്ടു വെട്ടിക്കൊലപ്പെടുത്തിയതായി പരാതി. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 22 കാരനായ വഷിം ഷെയ്ഖ് മെഹബൂബ് ഖുറേഷിയാണ് കൊല്ലപ്പെട്ടത്. കിന്നാവത്ത് സ്വദേശിയായ വഷിം നിർമാണത്തൊഴിലാളിയായിരുന്നു. വീടുപണിക്കിടെ വെള്ളം ആവശ്യപ്പെട്ടപ്പോൾ കൂടെ ജോലി ചെയ്യുന്ന ഉത്തം ഗണപത് ഭരണേ(52) എന്നയാൾ  അരിവാളുകൊണ്ട് തലയിലും വയറിലും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി.

വഷിമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീക്കും പരിക്കേറ്റതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ ഇവരെ ചികിത്സയ്ക്കായി തെലങ്കാനയിലെ അദിലാബാദിലേക്ക് കൊണ്ടുപോയി. കൊലപാതകത്തിൽ പ്രതിക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യുവാവിന്റെ കുടുംബം പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം സമരം നടത്തി.

യുവാവിന്റെ മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിൽവെച്ചായിരുന്നു പ്രതിഷേധം. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തതായിപൊലീസ് ഇൻസ്‌പെക്ടർ സുനിൽ ബിർള അറിയിച്ചു. കുറ്റവാളിയെ സംരക്ഷിക്കില്ലെന്നും നീതി ഉറപ്പാക്കുമെന്ന് കുടുംബത്തിന് വാക്ക് നൽകുകയും ചെയ്തു.  തുടർന്ന് മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഉപജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News