അമ്മയും സഹോദരനും ചേർന്ന് യുവതിയെ തലയറുത്തു കൊന്നു; വെട്ടിയെടുത്ത തലയുമായി സെൽഫി

കൊലപാതകം നടക്കുമ്പോൾ യുവതിയുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നു. അക്രമിക്കാൻ യുവാവ് ശ്രമിച്ചെങ്കിലും അദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. അറുത്തെടുത്ത തല വായുവിൽ ചുഴറ്റിയാണ് ഇയാൾ അയൽവാസികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്.

Update: 2021-12-06 07:30 GMT

അമ്മയും സഹോദരനും ചേർന്ന് 19 കാരിയായ സഹോദരിയുടെ തല വെട്ടിയെടുത്തു. അറുത്തെടുത്ത തല ഇവർ അയൽവാസികൾക്ക് മുന്നിൽ പ്രദർശിപ്പിക്കുകയും തലയുമായി സെൽഫിയെടുക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയിലാണ് ഞെട്ടിക്കുന്ന ദുരഭിമാനക്കൊല നടന്നത്.

കൊലപാതകം നടക്കുമ്പോൾ യുവതിയുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നു. അക്രമിക്കാൻ യുവാവ് ശ്രമിച്ചെങ്കിലും അദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. അറുത്തെടുത്ത തല വായുവിൽ ചുഴറ്റിയാണ് ഇയാൾ അയൽവാസികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചത്.

യുവതി ഈ വർഷം ജൂണിലാണ് വീട്ടുകാരുടെ അനുമതിയില്ലാതെ ഭർത്താവിനൊപ്പം താമസം തുടങ്ങിയത്. കഴിഞ്ഞ ആഴ്ച അമ്മ യുവതിയെ കാണാനെത്തിയിരുന്നു. ഞായറാഴ്ച മകനൊപ്പം വീണ്ടും ഇവരുടെ വീട്ടിലെത്തി. യുവതി അടുക്കളയിൽ അമ്മക്കും സഹോദരനും ചായ ഉണ്ടാക്കുന്നതിനിടെ യുവാവ് പിന്നിലൂടെയെത്തി തലവെട്ടുകയായിരുന്നു.

Advertising
Advertising

 കൊലപാതകത്തിന് ശേഷം അമ്മയും മകനും വിർഗോൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി. ഒരാഴ്ച മുമ്പ് ഇവർ മകളെ കാണാനെത്തിയിരുന്നു. ഞായറാഴ്ച മകനെയും കൂട്ടി വീണ്ടുമെത്തി. ഇവർ വരുമ്പോൾ യുവതി ഭർതൃമാതാവിനൊപ്പം കൃഷിസ്ഥലത്തായിരുന്നു. അമ്മയെ കണ്ട് ഓടിയെത്തിയ യുവതി ഇവർക്ക് കുടിക്കാൻ വെള്ളം കൊടുത്തു. തുടർന്ന് ചായ ഉണ്ടാക്കാനായി അടുക്കയിലെത്തിയപ്പോൾ പിന്നിലൂടെ എത്തിയ സഹോദരൻ തലവെട്ടുകയായിരുന്നു-മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ കൈലാഷ് പ്രജാപതി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News