എയര്‍ ഇന്ത്യ വിമാനത്തിലെ ടോയ്‍ലറ്റില്‍ പുകവലിച്ചതിന് യുവാവിനെതിരെ കേസ്; ചെയിന്‍ സ്മോക്കറെന്ന് യാത്രക്കാരന്‍

മാര്‍ച്ച് 4ന് കൊല്‍ക്കൊത്ത-ഡല്‍ഹി വിമാനത്തിലാണ് സംഭവം

Update: 2023-03-07 05:54 GMT

എയര്‍ ഇന്ത്യ വിമാനം

ഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിലെ ടോയ്‍ലറ്റില്‍ പുകവലിച്ചതിന് യാത്രക്കാരനെതിരെ കേസെടുത്തു. മാര്‍ച്ച് 4ന് കൊല്‍ക്കൊത്ത-ഡല്‍ഹി വിമാനത്തിലാണ് സംഭവം. അനില്‍ മീണ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.

സംഭവത്തെക്കുറിച്ച് ഡൽഹി എടിസിയെ അറിയിക്കുകയും വിമാനം ഐജിഐ എയർപോർട്ടിൽ ഇറങ്ങിയ ഉടൻ യാത്രക്കാരനെ ഡൽഹി പൊലീസിന് കൈമാറുകയും ചെയ്തു.ചോദ്യം ചെയ്യലിൽ, താൻ ഒരു ചെയിൻ സ്മോക്കറാണെന്ന് ഇയാൾ വെളിപ്പെടുത്തിയെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഞായറാഴ്ച, ന്യൂയോർക്ക്-ഡൽഹി അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചെന്നാരോപിച്ച് ഒരു വിദ്യാർഥിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. സംഭവസമയത്ത് വിദ്യാർത്ഥി മദ്യലഹരിയിലായിരുന്നു.വെള്ളിയാഴ്ച ന്യൂയോർക്കിൽ നിന്ന് പുറപ്പെട്ട് രാത്രി 10.12 ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിൽ ഇറങ്ങിയ എഎ 292 നമ്പർ വിമാനത്തില്‍ ശനിയാഴ്ചയാണ് സംഭവം. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News