കാന്റീനില്‍ കച്ചവടം കുറഞ്ഞു; സമീപത്ത് ചായക്കട നടത്തുന്ന യുവതിയുടെ മൂക്ക് കാന്റീന്‍ ഉടമ മുറിച്ചെടുത്തു

ചായക്കട ഒഴിവാക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും യുവതി കൂട്ടാക്കിയില്ല. കഴിഞ്ഞ ദിവസം യുവതിയുമായി വഴക്കിട്ട ഇയാള്‍ അവരെ തള്ളിത്താഴെയിട്ട് മൂര്‍ച്ചയേറിയ കത്തികൊണ്ട് മൂക്ക് മുറിക്കുകയായിരുന്നു.

Update: 2021-07-27 12:24 GMT

തന്റെ കാന്റീനില്‍ കച്ചവടം കുറഞ്ഞതിലുള്ള ദേഷ്യത്താല്‍ തൊട്ടടുത്ത് കച്ചവടം നടത്തിയ ചായക്കടക്കാരിയുടെ മൂക്ക് കാന്റീന്‍ ഉടമ മുറിച്ചെടുത്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. കല്യാണ്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആശുപത്രി പരിസരത്ത് കാന്റീന്‍ നടത്തുന്ന വിനോദ് എന്നയാളാണ് തൊട്ടടുത്ത് ചായക്കച്ചവടം നടത്തിയ രേഖ എന്ന സ്ത്രീയുടെ മൂക്ക് മുറിച്ചെടുത്തത്.

രേഖ കാന്റീന് സമീപം ചായക്കട തുടങ്ങിയതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ചായക്കട വന്നതോടെ കാന്റീനില്‍ കച്ചവടം കുറഞ്ഞു. ചായക്കട ഒഴിവാക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും യുവതി കൂട്ടാക്കിയില്ല. കഴിഞ്ഞ ദിവസം യുവതിയുമായി വഴക്കിട്ട ഇയാള്‍ അവരെ തള്ളിത്താഴെയിട്ട് മൂര്‍ച്ചയേറിയ കത്തികൊണ്ട് മൂക്ക് മുറിക്കുകയായിരുന്നു.

അക്രമത്തിന് ശേഷവും വിനോദ് ഭീഷണിപ്പെടുത്തിയതായി യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ചില ബിസിനസ് തര്‍ക്കങ്ങളാണ് അക്രമത്തിന് കാരണമെന്നും വിനോദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കല്യാണ്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് വീര്‍ സിങ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News