'യോഗിയും ജെ.സി.ബിയും'; ദസറ റാലിയിലെ നിശ്ചലദൃശ്യം വിവാദത്തിൽ

മംഗളൂരുവിലും യു.പിയിലെ ഗ്രേറ്റർ നോയിഡയിലും നടന്ന ദസറ റാലികളിലാണ് യോഗിയും ജെ.സി.ബിയും പ്രത്യക്ഷപ്പെട്ടത്.

Update: 2022-10-07 06:32 GMT
Advertising

മംഗളൂരു: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ബുൾഡോസർ രാജിനെ മഹത്വവത്കരിക്കുന്ന നിശ്ചല ദൃശ്യം വിവാദത്തിൽ. കർണാടകയിലെ മംഗളൂരുവിലെ ദസറ റാലിയാണ് ജെ.സി.ബികൊണ്ട് കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ നിർദേശം നൽകുന്ന യോഗിയുടെ നിശ്ചലദൃശ്യം പ്രത്യക്ഷപ്പെട്ടത്. തോക്കുപിടിച്ച സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിൽ നിൽക്കുന്ന യോഗി ആദിത്യനാഥ് ജെ.സി.ബി ഡ്രൈവർക്ക് നിർദേശങ്ങൾ നൽകുന്നതാണ് ദൃശ്യം.

യു.പിയിൽ ഗ്രേറ്റർ നോയിഡയിൽ നടന്ന റാലിയിലും യോഗി ആദിത്യനാഥിനെപ്പോലെ വസ്ത്രം ധരിച്ച ആൾ ജെ.സി.ബിക്കും, ദേവൻമാർക്കും ദേവതകൾക്കുമൊപ്പം നിൽക്കുന്ന നിശ്ചലദൃശ്യം ഉണ്ടായിരുന്നു. ജെ.സി.ബിക്ക് മുകളിലേക്ക് പുഷ്ടവൃഷ്ടി നടത്തിയാണ് ആളുകൾ റാലിയെ ആശീർവദിച്ചത്.




Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News