ഐസ്‌ക്രീം വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ ബലാത്സംഗം ചെയ്തു, ഒരാളെ കൊലപ്പെടുത്തി; 25 കാരൻ പിടിയിൽ

ഗാസിയാബാദിലെ മോദിനഗറിൽ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം

Update: 2022-08-20 04:59 GMT
Editor : Dibin Gopan | By : Web Desk

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അതിൽ ഒരു കുട്ടിയെ കൊലപ്പെടുത്തിയ 25 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയാബാദിലെ മോദിനഗറിൽ വ്യാഴാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.

കപിൽ കശ്യപ് എന്ന യുവാവാണ് പിടിയിലായത്. വ്യാഴാഴ്ച വൈകുന്നേരം ആറ് മണിയോടെ സൈക്കിളിൽ പെൺകുട്ടിയുടെ വീടിനു മുന്നിലെത്തിയ കപിൽ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന പെൺകുട്ടികളെ കണ്ടതോടെ, ഐസ്‌ക്രീം വാങ്ങി തരാമെന്ന് വിശ്വസിപ്പിച്ച് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്തതിനു ശേഷം വ്യാഴാഴ്ച രാത്രിയോടെ സമീപത്തുള്ള കരിമ്പിൻ തോട്ടത്തിൽ ഉപേക്ഷിച്ചു. പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് സമീപത്തെ വയലിൽ നിന്നാണ് ഒൻപതുകാരിയുടെ മൃതദേഹം കിട്ടിയത്. പെൺകുട്ടിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തതിനു ശേഷം പ്രതി കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നു പൊലീസ് പറയുന്നു. വെള്ളിയാഴ്ചയാണ് കപിൽ കശ്യപിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News