അവിഹിത ബന്ധം എതിര്‍ത്തു; ഭര്‍ത്താവ് ഭാര്യയെ കൊന്ന് ഇലക്ട്രിക് ടവറില്‍ കെട്ടിത്തൂക്കി

പ്രദേശത്തെ റുപൗലി ഹൈസ്കൂളിന് സമീപമുള്ള സെയ്ദ്പൂർ സാഹിദ് ഗ്രാമത്തിലെ ഇലക്ട്രിക് ടവറിൽ കെട്ടിത്തൂക്കിയ നിലയിലാണ് ഉമാദേവിയുടെ മൃതദേഹം കണ്ടെത്തിയത്

Update: 2022-07-13 06:38 GMT

ബിഹാര്‍: അവിഹിതബന്ധം എതിര്‍ത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. തുടര്‍ന്ന് മൃതദേഹം സമീപത്തുള്ള ഇലക്ട്രിക് ടവറില്‍ കെട്ടിത്തൂക്കി. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം.

ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്തെ റുപൗലി ഹൈസ്കൂളിന് സമീപമുള്ള സെയ്ദ്പൂർ സാഹിദ് ഗ്രാമത്തിലെ ഇലക്ട്രിക് ടവറിൽ കെട്ടിത്തൂക്കിയ നിലയിലാണ് ഉമാദേവിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് ഇക്കാര്യം പൊലീസിനെ അറിയിക്കുന്നത്. മൃതദേഹം പോസ്റ്റ്മോര്‍‌ട്ടത്തിന് അയച്ചിട്ടുണ്ട്. ഭര്‍ത്താവിന്‍റെ അവിഹിതബന്ധങ്ങളെക്കുറിച്ച് ഉമാദേവി അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. പിതാവിനെതിരെ മകന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ''തന്‍റെ പല വിവാഹേതര ബന്ധങ്ങളെയും എതിർത്തതിനാൽ അച്ഛൻ അമ്മയെ കൊലപ്പെടുത്തി. അച്ഛന്‍റെ എല്ലാ അവിഹിത ബന്ധങ്ങളും അവസാനിപ്പിക്കാൻ അമ്മ പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ചെവിക്കൊണ്ടില്ല'' മകന്‍ പറഞ്ഞു.  

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News