ഭാര്യയെ വെട്ടിക്കൊന്ന് അറുത്തെടുത്ത തലയുമായി യുവാവ് ബസ്‍സ്റ്റോപ്പിൽ

ഗൗതമിന്റെ അറസ്റ്റിനുപിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്.

Update: 2024-02-14 15:05 GMT
Advertising

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഭാര്യയെ തലയറുത്ത് കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഈസ്റ്റ് മിഡ്നാപൂർ ജില്ലയിൽ 40കാരനായ ഗൗതം എന്നയാളാണ് അറസ്റ്റിലായത്. ചിസ്തിപുരിൽ ഭാര്യയുടെ തലയുമായി ബസ്‍സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു ഇയാൾ. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. 

ഗൗതമിന്റെ അറസ്റ്റിനുപിന്നാലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ വഴക്കിനെ തുടർന്ന് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഇയാൾ ഭാര്യയെ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളു​ള്ളതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News