യു ട്യൂബില്‍ താരമാക്കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ജോധ്പൂരിലെ ബാബറ (പാലി) ഹാളിൽ താമസിക്കുന്ന നിസാമുദ്ദീൻ എന്ന രാജ് ഖാനാണ് പിടിയിലായത്

Update: 2022-01-31 05:03 GMT

യു ട്യൂബില്‍ താരമാക്കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ജോധ്പൂരിലെ ബാബറ (പാലി) ഹാളിൽ താമസിക്കുന്ന നിസാമുദ്ദീൻ എന്ന രാജ് ഖാനാണ് പിടിയിലായത്. രാജസ്ഥാനിലെ പാലിയിലാണ് സംഭവം.

മൂന്നു നാലു വര്‍ഷത്തിനകം യു ട്യൂബില്‍ താരമാക്കാമെന്നും ഇതിലൂടെ നല്ല വരുമാനം ലഭിക്കുമെന്നും രാജ് ഖാന്‍ പതിനാറുകാരിയെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് ജനുവരി 8ന് ജോധ്പൂരിലേക്ക് വീഡിയോ എടുക്കാനെന്ന വ്യാജേന പെൺകുട്ടിയെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സംഭവം വീട്ടുകാരോട് പറയുമെന്ന് പീഡനത്തിനിരയായ പെൺകുട്ടി പറഞ്ഞപ്പോൾ പ്രതി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പാലിയിലേക്ക് വരാൻ അവസരം ലഭിച്ചയുടൻ പെണ്‍കുട്ടി സംഭവം മുഴുവൻ കുടുംബാംഗങ്ങളോട് പറഞ്ഞു. തുടര്‍ന്ന് അവർ ഇൻഡസ്ട്രിയൽ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ജനുവരി 28 ന് ജോധ്പൂരിൽ നിന്നാണ് നിസാമുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News