ഭാര്യാമാതാവിനെ ബലാത്സം​ഗം ചെയ്ത് കൊന്ന് യുവാവ്

60കാരി വീട്ടിൽ ഒറ്റയ്ക്കായിരുന്നപ്പോഴായിരുന്നു ആക്രമണം.

Update: 2026-02-10 17:30 GMT

ഹൈദരാബാദ്: ഭാര്യാമാതാവിനെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി യുവാവ്. തെലങ്കാന നാ​ഗർകുർണൂൽ ജില്ലയിലെ കൽവാകുർതി മണ്ഡലിൽ ഞായറാഴ്ചയായിരുന്നു സംഭവം. 40കാരനായ യുവാവാണ് ക്രൂരത ചെയ്തത്.

60കാരിയായ വയോധിക വീട്ടിൽ ഒറ്റയ്ക്കായിരുന്നു. മദ്യപാനിയായ പ്രതി ഈ സമയം വീട്ടിലെത്തുകയും വയോധികയെ കടന്നുപിടിക്കുകയും ബലാത്സം​ഗം ചെയ്യുകയുമായിരുന്നു.

തുടർന്ന് ഇവിടെവച്ച് തന്നെ കൊലപ്പെടുത്തുകയും ചെയ്തു. വൈകീട്ട് വീട്ടിലെത്തിയ മകളാണ് മാതാവ് മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

ബലാത്സം​ഗത്തിനിടെ വയോധികയെ പ്രതി ​ക്രൂരമായി മർദിച്ചതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ കൃതമായ കാരണമറിയാനാകൂ എന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു.

പ്രതി മദ്യലഹരിയിലായിരുന്നപ്പോഴാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിയുടെ ഭാര്യയുടെ പരാതിയിൽ കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് കൂട്ടിച്ചേർത്തു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - ഷിയാസ് ബിന്‍ ഫരീദ്

Similar News