പന്ത്രണ്ടാം നിലയിലേക്ക് അവർ ഓടിക്കയറിയത് ഒരു ജീവൻ രക്ഷിക്കാനായിരുന്നു; കൈയ്യടിച്ച് സോഷ്യൽ മീഡിയ

ഉറക്കമെണീറ്റ് ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങിയവരുടെ കണ്ണിലുടക്കിയത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. പിന്നീട് നടന്നതെല്ലാം...!

Update: 2024-10-22 09:19 GMT

നോയിഡ: ജോലി നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് എല്ലാം അവസാനിപ്പിക്കാൻ ആ യുവാവ് തീരുമാനിച്ചത്. ഉത്തർപ്രദേശ് നോയിഡയിലെ സൂപ്പർടെക് കേപ്ടൗൺ സൊസൈറ്റിയിലെ ഫ്ലാറ്റ് സമുച്ചയങ്ങളിലൊന്നിലായിരുന്നു ആ യുവാവ് താമസിച്ചിരുന്നത്. ജോലി നഷ്ടമായതോടെ ഇനിയെങ്ങനെ ജീവിക്കുമെന്ന ആലോചനയാണ് മരണം തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. എന്നാൽ മരണത്തിന് വിട്ടുകൊടുക്കാൻ തയാറല്ലെന്ന് ഫ്ലാറ്റുടമകൾ ഒന്നടങ്കം തീരുമാനിച്ചതോടെയാണ് യുവാവിന് ജീവിതത്തിലേക്ക് വീണ്ടും റീ എൻട്രി ലഭിച്ചത്.


 



ഉറക്കമെണീറ്റ് ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങിയവരുടെ കണ്ണിലുടക്കിയത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. പന്ത്രണ്ടാം നിലയിൽ നിന്നൊരാൾ താഴേക്ക് ചാടാൻ നിൽക്കുന്നു. ആദ്യം ഞെട്ടിത്തരിച്ചവർ പിന്നീടൊന്നും നോക്കിയില്ല പന്ത്രണ്ടാം നിലയിലേക്ക് ഓടിക്കയറി പിടിച്ചുകയറ്റി. എന്താണ് സംഭവിച്ചതെന്ന് തിരിച്ചറിയാതെ യുവാവ് ഒരു നിമിഷം പകച്ചുപോയി. പിടിച്ചുകയറ്റാനെത്തിയവരിലൊരാളുടെ വായിൽ ടൂത്ത് ബ്രഷുണ്ടായിരുന്നു. നിലവിളികേട്ട് വാഷ്റൂമിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു അദ്ദേഹം.

Advertising
Advertising

യുവാവ് ഫ്ലാറ്റിലെ വാടകക്കാരനാണെന്നും ജോലി നഷ്‌ടപ്പെട്ടതിനെത്തുടർന്ന് വിഷാദരോഗത്തിനടിമയായെന്നും റിപ്പോർട്ടുകൾ പറയുന്നു. രക്ഷാപ്രവർത്തനത്തിന്റെ വിഡിയോകൾ എക്സിൽ വൈറലാണ്. രക്ഷ​പ്പെട്ട യുവാവിന് പിന്തുണയർപ്പിച്ചും രക്ഷാപ്രവർത്തകർക്ക് കൈയടിച്ചും സോഷ്യൽ മീഡിയ സജീവമാണ്.

ജോലി നഷ്‌ടവും സാമ്പത്തിക പ്രതിസന്ധിയും യുവാക്കൾക്കിടയിൽ മാനസിക സമ്മർദ്ദത്തിനും വിഷാദത്തിനും ഒരു പ്രധാന കാരണമായി മാറിയിരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ, ജീവനക്കാർക്ക് സാമ്പത്തികവും മാനസികവുമായ പിന്തുണ ഉറപ്പാക്കേണ്ടത് സർക്കാരിന്റെയും തൊഴിലുടമകളുടെയും ഉത്തരവാദിത്തമാണെന്ന് ഒരാൾ ട്വീറ്റ് ചെയ്തു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News