കല്യാണച്ചടങ്ങളിനിടെ വരന്‍റെ നോട്ടുമാലയില്‍ നിന്നും പണം മോഷ്ടിക്കാന്‍ ശ്രമിക്കുന്ന യുവാവ്; വൈറലായി വീഡിയോ

നിറയെ നോട്ടുകള്‍ കോര്‍ത്ത മാലയിട്ട വരന്‍, ചുറ്റും ബന്ധുക്കളും സുഹൃത്തുക്കളും കൂടിയിരിക്കുന്നതും കാണാം

Update: 2022-04-09 03:34 GMT
Editor : Jaisy Thomas | By : Web Desk

ഡല്‍ഹി: വിവാഹത്തിനിടെ വരന്‍റെ കയ്യില്‍ നിന്നു വരെ കാശടിച്ചു മാറ്റാന്‍ ശ്രമിക്കുന്നവരെ എന്താണു പറയുക. ഇന്‍സ്റ്റഗ്രാമില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയില്‍ വരന്‍ കഴുത്തില്‍ ഇട്ടിരിക്കുന്ന നോട്ടുമാലയില്‍ നിന്നും രൂപ മോഷ്ടിക്കാന്‍ ശ്രമിക്കുന്ന യുവാവിനെയാണ് കാണുന്നത്. വീഡിയോയില്‍ സ്ഥലമേതെന്ന് വ്യക്തമല്ല.

നിറയെ നോട്ടുകള്‍ കോര്‍ത്ത മാലയിട്ട വരന്‍, ചുറ്റും ബന്ധുക്കളും സുഹൃത്തുക്കളും കൂടിയിരിക്കുന്നതും കാണാം. ഇതിനിടയിലാണ് പതിയെ യുവാവ് കാശ് അടിച്ചു മാറ്റാന്‍ നോക്കുന്നത്. ഇടയ്ക്ക് വരന്‍ ഒന്നു നോക്കിയപ്പോള്‍ യുവാവ് പിന്തിരിഞ്ഞെങ്കിലും ഞൊടിയിട കൊണ്ട് രൂപയെടുത്ത് പോക്കറ്റിലാക്കുന്നതും കാണാം. രണ്ടു ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. മണി ഹീസ്റ്റിന്‍റെ പ്രാദേശിക പതിപ്പാണെന്നാണ് ചിലര്‍ കമന്‍റ് ചെയ്തത്. 

Advertising
Advertising

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News