മകൾ അമിതമായി ഫോൺ ഉപയോഗിക്കുന്നുവെന്ന് പരാതി; കൗൺസിലിങ്ങിൽ പുറത്തായത് പീഡനവിവരം, പിതാവ് അറസ്റ്റിൽ

പിതാവിനെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി

Update: 2024-03-04 10:22 GMT
Editor : ലിസി. പി | By : Web Desk

മുംബൈ: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവ് അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. പൊലീസ് നടത്തിയ കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡനവിവരം പുറത്ത് പറയുന്നത്. 17 വയസ്സുള്ള പെൺകുട്ടി മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത്.

കഴിഞ്ഞദിവസം പിതാവ് പൊലീസിനെ സമീപിച്ചിരുന്നു. മകൾ അമിതമായി ഫോൺ ഉപയോഗിക്കുന്നുവെന്നും എല്ലായ്‌പ്പോഴും സോഷ്യൽമീഡിയയിലാണെന്നും തങ്ങൾ പറഞ്ഞതൊന്നും അനുസരിക്കുന്നില്ലെന്ന് അവളെ കൗൺസിലിങ് ചെയ്യണമെന്നുമായിരുന്നു പിതാവിന്റെ ആവശ്യം.  തുടർന്ന് പെൺകുട്ടിക്ക് കൗണ്‍ലിങ്ങ് നല്‍കാമെന്ന് പൊലീസ് സമ്മതിക്കുകയും ചെയ്തു. 

Advertising
Advertising

സോഷ്യൽ മീഡിയയുടെയും ഇന്റർനെറ്റ് ഉപയോഗത്തിന്റെയും  അപകടസാധ്യതകളെക്കുറിച്ച് വനിതാ പൊലീസ് ഓഫീസർ പെൺകുട്ടിയെ പറഞ്ഞു മനസിലാക്കി. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിലും തുറന്ന് പറയാനും പൊലീസ് ഉദ്യോഗസ്ഥ പെൺകുട്ടിയോട് പറഞ്ഞു. ആ സമയത്താണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പിതാവ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് പോക്‌സോ വകുപ്പുകൾ ചുമത്തി  പിതാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചെന്നും  മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News