മണിപ്പൂരില്‍ കോണ്‍ഗ്രസിന് ലീഡ്

അതുവരെ ചിത്രത്തിലില്ലാതിരുന്ന ബി.ജെ.പി മൂന്നിടത്ത് മുന്നിലാണ്

Update: 2022-03-10 04:04 GMT

മണിപ്പൂരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന 60 സീറ്റുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്. അതുവരെ ചിത്രത്തിലില്ലാതിരുന്ന ബി.ജെ.പി മൂന്നിടത്ത് മുന്നിലാണ്. എന്‍.പി.പി, എന്‍.പി.എഫ്, മറ്റു പാര്‍ട്ടികള്‍ രണ്ടു സീറ്റുകളിലും മുന്നേറുന്നുണ്ട്.

എക്സിറ്റ് പോള്‍ ബി.ജെ.പിക്കൊപ്പമാണ്. എന്നാൽ മണിപ്പൂരിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് കോൺഗ്രസ് കാണുന്നത്. 2017ലെ അനുഭവവും പാർട്ടിക്ക് മുന്നിലുണ്ട്. അന്ന് 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാർ രൂപീകരിച്ചത് ബി.ജെ.പിയാണ്. കോൺഗ്രസ് എം.എൽ.എമാരിൽ പകുതിയിലേറെയും ബിജെപിയിലേക്കും മറ്റും പാർട്ടികളിലേക്കും കൂറുമാറി. അത് ആവർത്തിക്കാതിരിക്കാൻ കോൺഗ്രസിന്‍റെ പ്രത്യേക പ്രതിനിധികൾ ഇംഫാലിലെത്തിക്കഴിഞ്ഞിട്ടുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News