അഴിമതിക്കേസിൽ മാവേലി സ്റ്റോർ മാനേജർക്ക് നാല് വർഷം കഠിന തടവ്

കോട്ടയം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.

Update: 2024-05-31 14:00 GMT

കോട്ടയം: അഴിമതിക്കേസിൽ മാവേലി സ്റ്റോർ മാനേജർക്ക് നാല് വർഷം കഠിന തടവും നാലു ലക്ഷം രൂപ പിഴയും ശിക്ഷ. ചെങ്ങന്നൂർ അരീക്കര മാവേലി സ്റ്റോറിൽ മൂന്നു ലക്ഷം രൂപയിലധികം ക്രമക്കേട് നടത്തിയ ആർ. മണിക്കാണ് ശിക്ഷ വിധിച്ചത്.

കോട്ടയം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 2007-09 കാലയളവിൽ അരീക്കര മാവേലി സ്റ്റോറിലെ മാനേജറായിരുന്നു മണി. ഇക്കാലയളവിൽ മൂന്ന് ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് നടന്നെന്ന പരാതി ഉയർന്നിരുന്നു.

പരാതിയിൽ പിന്നീട് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇൻസ്‌പെക്ടറായിരുന്ന അമ്മിണിക്കുട്ടന്റെ നേതൃത്വത്തിൽ അന്വേഷണം പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് ഡിവൈഎസ്പി പി. കൃഷ്ണകുമാർ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും വിചാരണ പൂർത്തിയാക്കി കോടതി വിധി പറയുകയുമായിരുന്നു.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News