ബി.എസ്.പിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ദളിത്-ബ്രാഹ്‌മണ ഐക്യത്തിന് ആഹ്വനം ചെയ്ത് മായാവതി

ബി.എസ്.പിക്ക് വാക്കും പ്രവൃത്തിയും ഒന്നാണ്. 2007 മുതല്‍ 2012 വരെ ഉത്തര്‍പ്രദേശില്‍ ബി.എസ്.പി അധികാരത്തിലിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. ദളിതരുടേയും ബ്രാഹ്‌മണരുടെയും സമൂഹത്തിലെ മറ്റു വിഭാഗങ്ങളുടെയും ക്ഷേമത്തിനും സുരക്ഷക്കുമാണ് ബി.എസ്.പി ഭരണത്തില്‍ മുന്‍തൂക്കം നല്‍കിയതെന്ന് മായാവതി പറഞ്ഞു.

Update: 2021-09-07 11:56 GMT
രാജ്യസഭ; ബിഎസ്പിയെ പരാജയപ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചു; മായാവതി

ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ദളിത്-ബ്രാഹ്‌മണ ഐക്യത്തിന് ആഹ്വാനം ചെയ്ത് പാര്‍ട്ടി അധ്യക്ഷ മായാവതി. ബ്രാഹ്‌മണ സമുദായത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഒരു മാസത്തോളം നീണ്ട പരിപാടികള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രബുദ്ധ് വര്‍ഗ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ബി.ജെ.പിക്കും സമാജ്‌വാദി പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് മായാവതി ഉയര്‍ത്തിയത്. വോട്ട് നേടുന്നതിന് വേണ്ടി ശൂന്യമായ ചര്‍ച്ചകള്‍ നടത്തുന്നതിനപ്പുറം ദളിത്, ബ്രാഹ്‌മണ സമുദായങ്ങളുടെ ക്ഷേമത്തിനായി അധികാരത്തിലിരിക്കുമ്പാള്‍ ബി.ജെ.പിയും എസ്.പിയും യാതൊന്നും ചെയ്യുന്നില്ലെന്ന് മായാവതി കുറ്റപ്പെടുത്തി.

Advertising
Advertising

ബി.എസ്.പിക്ക് വാക്കും പ്രവൃത്തിയും ഒന്നാണ്. 2007 മുതല്‍ 2012 വരെ ഉത്തര്‍പ്രദേശില്‍ ബി.എസ്.പി അധികാരത്തിലിരുന്ന കാലത്തെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. ദളിതരുടേയും ബ്രാഹ്‌മണരുടെയും സമൂഹത്തിലെ മറ്റു വിഭാഗങ്ങളുടെയും ക്ഷേമത്തിനും സുരക്ഷക്കുമാണ് ബി.എസ്.പി ഭരണത്തില്‍ മുന്‍തൂക്കം നല്‍കിയതെന്ന് മായാവതി പറഞ്ഞു.

മീററ്റിലേയും മുസഫര്‍നഗറിലേയും വര്‍ഗീയ കലാപങ്ങളുടെ പേരില്‍ കോണ്‍ഗ്രസിനെയും മായാവതി വിമര്‍ശിച്ചു. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുമ്പോഴാണ് ഈ കലാപങ്ങള്‍ നടന്നതെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്നും മായാവതി പറഞ്ഞു.

2022ല്‍ ബി.എസ്.പി അധികാരത്തിലെത്തിയാല്‍ നിലവിലെ ബി.ജെ.പി ഭരണത്തില്‍ ദളിത്-ബ്രാഹ്‌മണ സമുദായങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കും. ബി.എസ്.പി സ്ഥാനാര്‍ത്ഥികളില്‍ വലിയൊരു പങ്കും ബ്രാഹ്‌മണ സമുദായത്തില്‍ നിന്നായിരിക്കുമെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഉത്തര്‍പ്രദേശില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കില്ലെന്നും മായാവതി വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News