ബിഹാറില്‍ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു
അരാരിയ ജില്ലയിൽ ഇന്ന് പുലർച്ചെയാണ് അജ്ഞാതർ വീട്ടിൽ കയറി വെടിയുതിർത്തത്
Update: 2023-08-18 05:08 GMT
വിമല്‍ കുമാര്‍ യാദവ്
അരാരിയ: ബിഹാറില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. ദൈനിക് ജാഗരണ്‍ പത്രത്തിലെ വിമല്‍ കുമാര്‍ യാദവാണ് കൊല്ലപ്പെട്ടത്. അരാരിയ ജില്ലയിൽ ഇന്ന് പുലർച്ചെയാണ് അജ്ഞാതർ വീട്ടിൽ കയറി വെടിയുതിർത്തത്.
റാണിഗഞ്ചിലെ വസതിയിൽ എത്തിയ നാല് പേർ വിമലിന്‍റെ നെഞ്ചിൽ വെടിയുതിർക്കുകയായിരുന്നു.യാദവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. എന്നാല്‍ മരണകാരണം വ്യക്തമല്ല. സഹോദരനെ കൊലപ്പെടുത്തിയ കേസിൽ സാക്ഷിയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.