പ്രഭാത ഭക്ഷണം വിളമ്പിയില്ല; പതിനേഴുകാരന്‍ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തി

വീട്ടിലെത്തിയ പൊലീസ് അടുക്കളയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന സ്ത്രീയെ കണ്ടെത്തുകയായിരുന്നു

Update: 2024-02-04 02:36 GMT
Editor : ലിസി. പി | By : Web Desk

ബംഗളൂരു : പ്രഭാത ഭക്ഷണം വിളമ്പാത്തതിന് പതിനേഴുകാരന്‍ അമ്മയെ കൊലപ്പെടുത്തി. കർണാടകയിലെ മുൽബാഗൽ നഗരത്തിലാണ് സംഭവം.തനിക്ക് പ്രാതൽ വിളമ്പാൻ അമ്മയോട് ആവശ്യപ്പെട്ടെന്നും അമ്മ അത് നിരസിക്കുകയും ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന്  പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാവിലെയാണ് കൊലപാതകം നടന്നത്. ക്ലാസില്‍ പോകാന്‍ വേണ്ടി ഭക്ഷണം വിളമ്പാന്‍ കുട്ടി അമ്മയോട് ആവശ്യപ്പെട്ടു. എന്നാല്‍ അമ്മ അതിന് തയ്യാറായില്ല.ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.ഇതിനിടയില്‍ നീ എന്‍റെ മകനല്ല എന്ന് അമ്മ പറഞ്ഞതായും പ്രതി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇരുമ്പു വടിയെടുത്ത് അമ്മയുടെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം കുട്ടി പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിച്ചു. വീട്ടിലെത്തിയ പൊലീസ് അടുക്കളയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന സ്ത്രീയെ കണ്ടെത്തി. 40 കാരിയായ ഇവര്‍ നേരത്തെ സ്വകാര്യ സ്കൂളില്‍ അധ്യാപികയായി ജോലി ചെയ്തിരുന്നു.

രണ്ടാം വർഷ ഡിപ്ലോമ വിദ്യാർഥിയാണ് പ്രതിയായ  പതിനേഴുകാരന്‍.കുട്ടിയുടെ പിതാവ് കർഷകനാണ്. കൊലപാതകം നടന്ന സമയത്ത്  പുറത്ത് പോയിരിക്കുകയായിരുന്നു.  മൂത്ത സഹോദരി വിദേശത്താണ് പഠിക്കുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News