യുപിയിൽ 16കാരിയായ ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; നാലുപേർ പിടിയിൽ

അഞ്ചുപേര്‍ മാവിന്‍തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി

Update: 2025-10-12 07:00 GMT
Editor : Lissy P | By : Web Desk

Photo| Special Arrangement

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ 16കാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തു.അഞ്ചുപേര്‍ ചേര്‍ന്നാണ് കുട്ടിയെ പീഡിപ്പിച്ചത്.നാല് പേരെ പൊലീസ് പിടികൂടി. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.

സുഹൃത്തിനൊപ്പം സഹോദരിയുടെ വീട്ടിലേക്ക് പോകുന്ന സമയത്താണ് അതിക്രമം നടന്നത്.പെട്രോള്‍ പമ്പിന് സമീപത്ത് ബൈക്ക് നിര്‍ത്തി സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സുഹൃത്തിനെ പ്രതികള്‍ മര്‍ദിക്കുകയും പെണ്‍കുട്ടിയെ തൊട്ടടുത്ത മാവിന്‍തോട്ടത്തിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നെന്നാണ് പരാതി. സുഹൃത്ത് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി കൃഷ്ണനഗർ അസി. പൊലീസ് കമ്മീഷണർ വികാസ് കുമാർ പാണ്ഡെ പിടിഐയോട് പറഞ്ഞു.

Advertising
Advertising

11ാം ക്ലാസ് കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി.ഒളിവില്‍ പോയ പ്രതിക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ പ്രതികളായിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

അതിനിടെ, ബംഗാൾ ദുര്‍ഗാപൂരിൽ മെഡിക്കല്‍ വിദ്യാര്‍ഥിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ  മൂന്ന് പേർ അറസ്റ്റിലായി.കേസിൽ കൂടുതൽ പേരുടെ പങ്ക് പോലീസ് സംശയിക്കുന്നുണ്ട്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News