എട്ടു പേര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചു

പ്രതികളായ എട്ടു പേരും 20 വയസില്‍ താഴെയുള്ളവരാണ്

Update: 2022-09-30 08:29 GMT

അല്‍വാര്‍: രാജസ്ഥാനിലെ അല്‍വാറില്‍ എട്ടു പേര്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പ്രതികളായ എട്ടു പേരും 20 വയസില്‍ താഴെയുള്ളവരാണ്.

കിഷന്‍ഗഡ് ബാസ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നുള്ള 16 വയസുകാരിയുടെ സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷമാണ് പ്രതികള്‍ 50,000 രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. പിന്നീട് എട്ട് പേര്‍ ചേര്‍ന്ന് യുവതിയെ പിന്നീട് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്‍ കഴിഞ്ഞ ദിവസമാണ് പരാതി നല്‍കിയത്.

Advertising
Advertising

2021 ഡിസംബര്‍ 31 ന്, മുഖ്യപ്രതിയായ സാഹില്‍ പെണ്‍കുട്ടിയെ വിളിച്ച് അടുത്തുള്ള സ്ഥലത്ത് എത്തണമെന്ന് ആവശ്യപ്പെട്ടു. ചില സ്വകാര്യ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വന്നില്ലെങ്കില്‍ അത് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സ്ഥലത്തെത്തിയപ്പോള്‍ എട്ട് പേര്‍ ബലമായി വസ്ത്രം വലിച്ചെറിയുകയും പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.

ഇതിനു പിന്നാലെ മുഖ്യപ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്തു. ഈ വര്‍ഷം ഏപ്രിലിനും ജൂണിനുമിടയില്‍ പെണ്‍കുട്ടിയില്‍ നിന്ന് പ്രതികള്‍ 50,000 രൂപ തട്ടിയെടുത്തുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി കൂടുതല്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ വീഡിയോ പ്രാദേശിക സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത്. പോക്സോ നിയമപ്രകാരം പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അതുൽ ആഗ്ര പറഞ്ഞു. ഒളിവിൽപ്പോയ പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News